സൗബിൻ ഷാഹിറിനെ നായകനാക്കി നവാഗതനായ ജിത്തു കെ. ജയൻ സംവിധാനം ചെയ്യുന്ന അരക്കള്ളൻ മുക്കാക്കള്ളൻ ചിങ്ങം ഒന്നിന് തുടങ്ങും. മലയാളം മൂവീ മേക്കേഴ്സ്,ഡെസി പ്ളിക്സ് എന്നിവയുടെ ബാനറിൽ ഹസീബ് ഹനീഫ്,ശ്വേത കാർത്തിക് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ദിലീഷ് പോത്തൻ,ഹരീഷ് കണാരൻ,സുരഭി ലക്ഷ്മി എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു.സജീർ ബാവ തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സജിത്താണ്.
കല-ജിത്തു,മേക്കപ്പ്-സജി കാട്ടാകട,വസ്ത്രാലങ്കാരം-സുനിൽ. ക്രിസ് മസിന് അരക്കള്ളൻ മുക്കാക്കള്ളൻ റഹാ ഇന്റർ നാഷണൽ പ്രദർശനത്തിനെത്തിക്കും. കോ-പ്രൊഡ്യുസേഴ്സ്-യൂനുസ് അലിയാർ, വി.എസ്. ഹൈദർ അലി.പ്രൊഡക് ഷൻ എക്സിക്യൂട്ടീവ്-സക്കീർ ഹുസൈൻ,എക്സിക്യൂട്ടീവ് പ്രൊഡ്യുസർ- ഷെറിൻ സ്റ്റാൻലി,പ്രൊഡക് ഷൻ കൺട്രോളർ-ബാദുഷ,വാർത്താപ്രചരണം-എ.എസ്.ദിനേശ്.