രോഗപ്രതിരോധത്തിനും ബുദ്ധിവികാസത്തിനും ആരോഗ്യത്തിനും പഴമക്കാർ ഉപയോഗിച്ചിരുന്ന ദിവ്യ ഔഷധമായിരുന്നു കറുക. മികച്ച രോഗപ്രതിരോധശേഷിയാണ് കറുകയുടെ പ്രധാന ഔഷധഗുണം. കറുക ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളി മാരകരോഗങ്ങളെപ്പോലും തടയുന്നു.
കറുകനീര് നിത്യവും കഴിക്കുന്നത് പ്രമേഹം നിയന്ത്രണവിധേയമാക്കും. ഇതിനായി ദിവസവും രാവിലെ കറുകനീര് കഴിക്കുക. വിവിധതരം അണുബാധകളെ തടയാനും ഇതിന് കഴിവുണ്ട്. ബുദ്ധിവികാസത്തിന് വേണ്ടിയും കറുക കഴിക്കാം. മറവിരോഗങ്ങളെ പ്രതിരോധിക്കാനും മികച്ച ഓർമ്മശക്തി നൽകാനും കറുകയ്ക്ക് കഴിവുണ്ട്. മുലപ്പാൽ വർദ്ധനയ്ക്കായി പഴമക്കാർ ഉപയോഗിച്ചിരുന്ന ഔഷധവുമാണ് കറുക. ഇത് പശുവിൻപാലിൽ ചേർത്ത് തിളിപ്പിച്ചാണ് കഴിക്കേണ്ടത്.
എല്ലാത്തരം ചർമ്മരോഗങ്ങൾക്കും അലർജിക്കും മികച്ച ഔഷധം. വ്രണങ്ങൾ സുഖപ്പെടാനും കറുക ഉത്തമമാണ്. കറുക പാലിൽ ചേർത്ത് തിളപ്പിച്ച് കഴിച്ചാൽ എല്ലാത്തരം ദഹനപ്രശ്നങ്ങളും അകലും, ദഹനവും സുഗമമാകും. കറുകയിലുള്ള ഫ്ളേവനോയ്ഡുകൾ വായിലെ അൾസറിനെയും മോണരോഗങ്ങളെയും ഇല്ലാതാക്കും. കറുക ദന്തസംരക്ഷണത്തിനും മികച്ചതാണ്.