മഞ്ചേരി: ജില്ല ലീഗൽ സർവീസ് അതോറിറ്റി നടത്തുന്ന മെഗാ അദാലത്ത് 13ന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടക്കുമെന്ന് ജില്ല ജഡ്ജി സുരേഷ്കുമാർ പോൾ, സബ് ജഡ്ജി ആർ.മിനി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ദേശീയ ലീഗൽ സർവീസസ് അതോറിറ്റിയുടെയും സംസ്ഥാന ലീഗൽ സർവീസസ് അതോറിറ്റിയുടെയും നിർദ്ദേശമനുസരിച്ചാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. ക്രിമിനൽ കേസുകൾ, നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് കേസുകൾ, ബാങ്ക് സംബന്ധമായ പരാതികൾ, വാഹനാപകട നഷ്ടപരിഹാര കേസുകൾ, വിവാഹ സംബന്ധമായ പരാതികൾ, ഇലക്ട്രിസിറ്റി, റവന്യൂ, സിവിൽ കേസുകൾ എന്നിവ പരിഗണിക്കും. അതത് ജില്ല ലീഗൽ സർവീസസ് അതോറിറ്റിയിലോ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റികൾ മുമ്പാകെയോ പരാതി ഫയൽ ചെയ്യാം. ഫോൺ: 9188127501, 9188127502.