കൊണ്ടോട്ടി:കരിപ്പൂർ വിമാന ത്താവളത്തിൽ സ്വർണവും വിദേശ കറൻസിയും ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) സംഘം പിടികൂടി.
കാസർകോട് മുറ്റത്തൊടി സ്വദേശി അബൂബക്കർ സിദ്ദിഖിൽ (30) നിന്നു 10.26 ലക്ഷത്തിന്റെ കറൻസിയാണ് കണ്ടെത്തിയത്. ർ
ഇയാൾ കഴിഞ്ഞ ദിവസം ദുബാ യിലേക്കുളള ഇൻഡിഗോ വിമാനത്തിൽ പോകാനെത്തിയതായിരുന്നു. അമേരിക്കൻ ഡോളർ, സൗദി റിയാൽ എന്നിവയാണ് കണ്ടെത്തിയത്.
കേസ് പിന്നീട് എയർ കസ്റ്റംസ് ഇന്റലിജൻസിനു കൈമാറി. ദുബായിൽ നിന്നെത്തിയ ഇൻഡിഗോ വിമാനത്തിന്റെ സീറ്റിന്റെ അടിയിലെ ലൈഫ് ജാക്കറ്റ് പൗച്ചിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്.
ഇവക്ക് 61 ലക്ഷം രൂപ വില വരും. സ്വർണം എത്തിച്ച യാത്രക്കാരനെ കണ്ടെത്താനായിട്ടില്ല.കരിപ്പൂരിൽ സ്വർണവും വിദേശ കറൻസിയും പിടികൂടി