മലപ്പുറം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ പ്രവർത്തനങ്ങളുടെ ഭാഗമായി അക്കാദമിക്, ഭൗതിക മികവ് മൂലം ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വർദ്ധിച്ചു. അൺ എയ്ഡഡ് സ്കൂളുകളിൽ കുട്ടികളുടെ എണ്ണം കുറഞ്ഞു.
ജില്ലയിൽ ഒന്നു മുതൽ 10 വരെ പഠിക്കുന്ന കുട്ടികൾ- 7,39,650
പൊതുവിദ്യാലയത്തിൽ പഠിക്കുന്നവർ-6,52,819
അൺ എയ്ഡഡ് സ്കൂളിൽ പഠിക്കുന്നവർ-86,831
ഈ വർഷം ഒന്നാംക്ലാസിൽ പ്രവേശനം നേടിയവർ-71,671
ഒന്നാം ക്ളാസിൽ പൊതുവിദ്യാലയത്തിൽ പ്രവേശനം നേടി
യവർ-60,501
ക്ളാസ് റൂമും സ്മാർട്ടായി
എട്ടു മുതൽ 12 വരെയുള്ള 6,100 ക്ലാസ് മുറികൾ സ്മാർട്ട് മുറികളായി.
എൽ.പി,യു.പി സ്കൂളുകൾക്ക് അടുത്ത ആഴ്ചയോടെ ഐ.ടി ലാബുകൾ നൽകും.
ഭൗതികമേഖലയിൽ 16 സ്കൂളുകൾക്ക് അഞ്ചു കോടിയും 86 സ്കൂളുകൾക്ക് മൂന്നു കോടിയും 66 സ്കൂളുകൾക്ക് ഒരു കോടി രൂപ വീതവും അനുവദിച്ചിട്ടുണ്ട്.
സ്കൂളുകളുടെ നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുന്നു.
മൂന്നു സ്കൂളുകളുടെ പ്രവർത്തനം പൂർത്തിയായി ഉദ്ഘാടനത്തിന് തയ്യാറായിട്ടുണ്ട്.
ബാക്കിയുള്ള 13 സ്കൂളുകളുടെ പ്രവർത്തനം പുരോഗമിക്കുന്നു.