മലപ്പുറം: ജില്ലയിലെ മുഴുവൻ പൊതുവിദ്യാലയങ്ങളും ഡിജിറ്റലായി മാറുന്നു. എട്ടു മുതൽ 12 വരെയുള്ള ക്ലാസ് മുറികൾ സ്മാർട്ട് ആക്കി മാറ്റിയതിന് ശേഷം പ്രൈമറി സ്‌കൂളുകളിൽ ഹൈടെക് ലാബ് ആരംഭിച്ചു. അടിസ്ഥാന സൗകര്യമുള്ള എല്ലാ സർക്കാർ എയ്ഡഡ് സ്‌കൂളുകൾക്കും പദ്ധതിയുടെ ഗുണം ലഭിക്കും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിർവഹിച്ച അതേ സമയം തന്നെ ജില്ലയിലും ഉപകരണങ്ങൾ വിതരണം ചെയ്തു. ആദ്യ ഘട്ടത്തിൽ 350 ലാപ്‌ടോപുകളും 250 പ്രൊജക്ടറുകളുമാണ് വിതരണം ചെയ്തത്. ബാക്കിയുള്ളവ വരും ദിവസങ്ങളിൽ നൽകും. മുന്നേറാം സാങ്കേതിക വിദ്യക്കൊപ്പം സ്‌കൂളുകളിൽ ഐടി ഉപകരണങ്ങളും ബ്രോഡ്ബാൻഡ് കണക്ഷനും ലഭ്യമാക്കുക. ഡിജിറ്റൽ ഉള്ളടക്കവിന്യാസം, സമഗ്ര പോർട്ടൽ, മുഴുവൻ അദ്ധ്യാപകർക്കും ഐടി അധിഷ്ഠിത പരിശീലനം, മോണിറ്ററിംഗും ലക്ഷ്യമിടുന്നു. കിഫ്ബിയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്താകെ 9941 സ്‌കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. നടപ്പാക്കുന്നത് 1,253 സ്‌കൂളുകളിൽ നൽകുന്നത് ഇവ ലാപ്‌ടോപ് - 8,843 പ്രൊജക്ടർ - 3072 സ്പീക്കർ - 8,843 സ്പീക്കർ