nilambur
നിലമ്പൂർ സ്റ്റേഷൻ

നിലമ്പൂർ: നിലമ്പൂർ റെയിൽവേസ് റ്റേഷനിൽ വികസന പ്രവൃത്തികൾ ഉന്നതാധികാരികൾ സന്ദർശിച്ചു. റെയിൽവേ ഡിവിഷണൽ മാനേജർ ചുമതലയുള്ള ടി.ബി.നിനവേയുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശിച്ചത്. നിലമ്പൂർ റോഡ് സ്‌റ്റേഷനിലെ ഗുഡ്സ് യാർഡ് പ്രവർത്തന സജ്ജമായതായി ഡി.ആർ.എം ഇൻചാർജ്ജ് പറഞ്ഞു. കൂടാതെ പെരുമ്പിലാവ് സംസ്ഥാന പാതയിലെ റെയിൽവേ മേൽപ്പാലത്തിനായുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. നിലമ്പൂർ ഷൊർണ്ണൂർ പാത വൈദ്യൂതീകരിക്കുന്നതിനുള്ള നടപടികളും ഊർജ്ജിതമാണെന്നും അദ്ദേഹം പറഞ്ഞു. ടൂറിസം പ്രൊമോഷനുമായി ബന്ധപ്പെട്ട് പാതയിൽ വിസ്റ്റാഡം കോച്ചുകൾ ഓടിക്കുന്നതിന്‌ കോച്ചുകൾക്കായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡിവിഷണൽ കൊമേഴ്സ്യൽ മാനേജർ ജറിൻ ആനന്ദ്, സീനിയർ ഡിവിഷണൽ ഇലക്ട്രിക്കൽ എഞ്ചിനീയർ ഓപ്പറേഷൻസ് ജയകൃഷ്ണൻ, സീനിയർ ഡിവിഷണൽ സേഫ്റ്റി ഓഫീസർ കെ.എച്ച്.ബാഷ, സീനിയർ ഡിവിഷണൽ ഓപ്പറേറ്റിംഗ് മാനേജർ അശോക് കുമാർ, സീനിയർ ഡി.ഇ.എം ഈസ്റ്റ് എ.തിരുമാൾ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. ഉച്ചക്ക് 1.10ന് നിലമ്പൂരിലെത്തുന്ന കോട്ടയം പാസ്സഞ്ചറിൽ പ്രത്യേക കോച്ചിലാണ് സംഘം നിലമ്പൂർ റെയിൽവേ സ്റ്റേഷനിലെത്തിയത്. സംഘത്തെ നിലമ്പൂർ സ്റ്റേഷൻ മാസ്റ്റർ എ.അറുമുഖത്തിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.

നിലമ്പൂർ: നിലമ്പൂർ റെയിൽവേസ്റ്റേഷനിൽ എത്തിയ ഉന്നത സംഘത്തിന് വിവിധ ആവശ്യങ്ങളുന്നയിച്ച് നിവേദനം നൽകി. നിലമ്പൂർ നഗരസഭയുടെയും നിലമ്പൂർ മൈസൂർ റെയിൽവേ ആക്ഷൻ കൗൺസിലിന്റെയുംനേതൃത്വത്തിലാണ് നിവേദനങ്ങൾ ഡി.ആർ.എം.ഇൻചാർജ്ജ് ടി.ബി.നിനവേക്കു നൽകിയത്. മലയോര പാതയായി മാറുന്ന നിലമ്പൂർ പെരുമ്പിലാവ് സംസ്ഥാനപാതിയിൽ നിലമ്പൂരിൽമേൽപ്പാലവും അടിപ്പാതയും നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾവേഗത്തിലാക്കണമെന്നാവശ്യപ്പെട്ടാണ് നഗരസഭ ചെയർപേഴ്സൺ പത്മിനിഗോപിനാഥിന്റെനേതൃത്വത്തിൽ നിവേദനം നൽകിയത്. ഇതോടൊപ്പം രാജ്യറാണി എക്സ്പ്രസ്സിന്റെ തൃശ്ശൂരിലെ സമയനഷ്ടം പരിഹരിക്കുന്നതിനും ചെന്നൈ എക്സ്പ്രസ് ആരംഭിക്കുന്നതിനും ഷൊർണ്ണൂർ പാത വൈദ്യുതീകരണം വിസ്റ്റാഡോംകോച്ച് പ്രാവർത്തികമാക്കണം എന്നീ ആവശ്യങ്ങളാണ് നിവേദനത്തിലുള്ളത്. രാജ്യറാണി എക്സ്പ്രസ്സിൽ സ്തീകൾക്കായി പ്രത്യേകകോച്ച് പരിഗണിക്കുമെന്ന് ചെയർപേഴ്സണ് അധികൃതർ ഉറപ്പു നല്കി. ട്രിച്ചികോയമ്പത്തൂർ പാലക്കാട് ഫാസ്റ്റ് പാസ്സഞ്ചർ നിലമ്പൂരിലേക്കും സർവ്വീസ് നടത്തി നിലമ്പൂരിൽ നിന്നും അതിരാവിലെയുള്ള സർവ്വീസ് യാഥാർത്ഥ്യമാക്കണമെന്നം ചെന്നൈ പഴനി പാലക്കാട് ഫാസ്റ്റ് പാസ്സഞ്ചർ നിലമ്പൂരിലേക്കു നീട്ടി നിലമ്പൂർ ചെന്നൈ സർവ്വീസ് യാഥാർത്ഥ്യമാക്കണമെന്നും ആവശ്യപ്പെട്ടാണ് നിലമ്പൂർ മൈസൂർ ആക്ഷൻ കൗൺസിൽ ഭാരവാഹികളായ യു.നരേന്ദ്രൻ, അനസ് യൂണിയൻ,ജോർജ്ജ്‌തോമസ് തുടങ്ങിയവർ ഡി.ആർ.എമ്മിനെ കണ്ടത്. രാജ്യറാണി യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനുംവേണ്ട നടപടികളെടുക്കണമെന്നും നിവേദനത്തിൽ പറയുന്നുണ്ട്.