വള്ളിക്കുന്ന്: രാഷ്ട്രീയ പൊതുപ്രവർത്തന രംഗത്ത് ശത്രുക്കളില്ലാത്ത നേതാവായിരുന്നു പി.ഐ.ജി.മേനോനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആനങ്ങാടി ഡാസിൽ ഓഡിറ്റോററിയത്തിൽ പി.ഐ.ജി മേനോൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സഹകരണ രംഗത്ത് ഒട്ടേറെ നേട്ടങ്ങൾ കൈവരിക്കാനും പല നേട്ടങ്ങളുണ്ടാക്കുവാനും പി.ഐ.ജി മേനോന്റെ പങ്ക് ചെറുതല്ലെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ കഴിഞ്ഞകാല ജീവിതം പുതിയ തലമുറ മാതൃകയാക്കേണ്ടതാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സഹകരണ രംഗത്ത് മലപ്പുറം ജില്ലയിലുടനീളം പി.ഐ.ജിയുടെ കൂടെ കുറേക്കാലം പ്രവർത്തിക്കാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ടെന്ന് ആര്യാടൻ മുഹമ്മദ് പറഞ്ഞു. അദ്ധ്യാപക നേതാവായിരുന്ന അദ്ദേഹം കറകളഞ്ഞ ഒരു സോഷ്യലിസ്റ്റ് ആശയക്കാരൻ കൂടിയായിരുന്നെന്നും ആര്യാടൻ പറഞ്ഞു.
അനുസ്മരണ സമ്മേളനത്തിൽ വി.വി.പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. സ്വാഗതസംഘം കൺവീനർ ലത്തീഫ് കല്ലിടുമ്പൻ, എ.പി.അനിൽകുമാർ എം.എൽ.എ, അബ്ദുൾഹമീദ് എം.എൽ.എ, യു.കലാനാഥൻ, സുനിൽകുമാർ, കെ.ജനചന്ദ്രൻ, വി.കെ.രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
പി.ഐ. ജി. മേനോൻ അനുസ്മരണ സമ്മേളനം ആനങ്ങാടി ഡാസിൽ ഓഡിറ്റോറിയത്തിൽ രമേശ് ചെന്നിത്തല ഉത്ഘാടനം ചെയ്യുന്നു