bbb
.

മ​ല​പ്പു​റം​:​ ​ഈ​ ​വ​ർ​ഷം​ ​സം​സ്ഥാ​ന​ ​ഹ​ജ്ജ് ​ക​മ്മി​റ്റി​ ​മു​ഖേ​നെ​ ​യാ​ത്ര​യാ​യ​ ​ഹ​ജ്ജാ​ജി​മാ​രു​ടെ​ ​എ​ണ്ണം​ 2,​​999​ ​ആ​യി.​ ​ഇ​വ​രെ​ല്ലാം​ ​മ​ദീ​ന​യി​ലേ​ക്കാ​ണ് ​പോ​യ​ത്.​ ​ഇ​തി​ൽ​ 1381​ ​പു​രു​ഷ​ന്മാ​രും​ 1618​ ​സ്ത്രീ​ക​ളു​മാ​ണു​ള്ള​ത്.​
​ഇ​ന്ന​ലെ​ ​മൂ​ന്ന് ​വി​മാ​ന​ങ്ങ​ളി​ലാ​യി​ ​യാ​ത്ര​യാ​യ​ 899​ ​തീ​ർ​ത്ഥാ​ട​ക​രു​ൾ​പ്പെ​ടെ​യാ​ണി​ത്.​ ​ഇ​ന്നും​ ​നാ​ളെ​യും​ ​മൂ​ന്ന് ​വി​മാ​ന​ങ്ങ​ൾ​ ​വീ​തം​ ​സ​ർ​വ്വീ​സ് ​ന​ട​ത്തും.​ ​മ​ദീ​ന​യി​ൽ​ ​എ​ത്തി​യ​ ​ഹാ​ജി​മാ​ർ​ ​എ​ട്ട് ​ദി​വ​സ​ത്തെ​ ​സ​ന്ദ​ർ​ശ​നം​ ​പൂ​ർ​ത്തി​യാ​ക്കി​ ​അ​ടു​ത്ത​ ​ആ​ഴ്ച​ ​മു​ത​ൽ​ ​മ​ക്ക​യി​ലേ​ക്ക് ​നീ​ങ്ങി​ത്തു​ട​ങ്ങും.
മെ​ഹ​റ​മി​ല്ലാ​തെ​ ​സ്ത്രീ​ക​ൾ​ ​മാ​ത്ര​മാ​യു​ള്ള​ ​ഹ​ജ്ജാ​ജി​മാ​രു​ടെ​ ​ആ​ദ്യ​ ​സം​ഘം​ ​ഇ​ന്ന് ​പു​റ​പ്പെ​ടും.​ ​ഇ​ന്ന് ​ഉ​ച്ച​യ്ക്ക് 1.30​ ​നു​ള്ള​ ​വി​മാ​ന​ത്തി​ലാ​ണ് ​ഇ​വ​ർ​ ​പു​റ​പ്പെ​ടു​ക.​ 278​ ​സ്ത്രീ​ക​ളാ​ണ് ​ഈ​ ​വി​മാ​ന​ത്തി​ലു​ണ്ടാ​വു​ക.​ ​ഉ​ച്ച​യ്ക്ക് 2.45​നു​ള്ള​ ​വി​മാ​ന​ത്തി​ലും​ ​ഈ​ ​കാ​റ്റ​ഗ​റി​യി​ൽ​ ​ഉ​ൾ​പ്പെ​ട്ട​ 278​ ​പേ​ർ​ ​യാ​ത്ര​യാ​വും.​ ​നാ​ളെ​ ​രാ​വി​ലെ​ 9.55​ ​നു​ള്ള​ ​വി​മാ​ന​ത്തി​ൽ​ 278​ ​പേ​രും​ ​ഉ​ച്ച​യ്ക്ക് 1.30​ ​വി​മാ​ന​ത്തി​ൽ​ 276​ ​പേ​രും​ ​ഈ​ ​വി​ഭാ​ഗ​ത്തി​ൽ​ ​നി​ന്നു​ ​പു​റ​പ്പെ​ടും.​ ​
ഉ​ച്ച​യ്ക്ക് ​മൂ​ന്ന് ​മ​ണി​ക്കു​ള്ള​ ​വി​മാ​ന​ത്തി​ൽ​ 277​ ​പേ​രാ​ണ് ​ഈ​ ​വി​ഭാ​ഗ​ത്തി​ൽ​ ​നി​ന്നു​ള്ള​ത്.​ 13​നാ​ണ് ​മെ​ഹ​റ​മി​ല്ലാ​ത്ത​ ​സ്ത്രീ​ ​തീ​ർ​ത്ഥാ​ട​കാ​രു​ടെ​ ​അ​വ​സാ​ന​ ​വി​മാ​നം.​ ​രാ​വി​ലെ​ 8.40​ ​നാ​ണ് ​ഈ​ ​വി​മാ​നം​ ​പു​റ​പ്പെ​ടു​ക.​ 254​ ​പേ​രാ​ണ് ​ഈ​ ​വി​ഭാ​ഗ​ത്തി​ൽ​ ​നി​ന്നാ​യി​ ​വി​മാ​ന​ത്തി​ൽ​ ​ഉ​ണ്ടാ​വു​ക.