മലപ്പുറം: ഈ വർഷം സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനെ യാത്രയായ ഹജ്ജാജിമാരുടെ എണ്ണം 2,999 ആയി. ഇവരെല്ലാം മദീനയിലേക്കാണ് പോയത്. ഇതിൽ 1381 പുരുഷന്മാരും 1618 സ്ത്രീകളുമാണുള്ളത്.
ഇന്നലെ മൂന്ന് വിമാനങ്ങളിലായി യാത്രയായ 899 തീർത്ഥാടകരുൾപ്പെടെയാണിത്. ഇന്നും നാളെയും മൂന്ന് വിമാനങ്ങൾ വീതം സർവ്വീസ് നടത്തും. മദീനയിൽ എത്തിയ ഹാജിമാർ എട്ട് ദിവസത്തെ സന്ദർശനം പൂർത്തിയാക്കി അടുത്ത ആഴ്ച മുതൽ മക്കയിലേക്ക് നീങ്ങിത്തുടങ്ങും.
മെഹറമില്ലാതെ സ്ത്രീകൾ മാത്രമായുള്ള ഹജ്ജാജിമാരുടെ ആദ്യ സംഘം ഇന്ന് പുറപ്പെടും. ഇന്ന് ഉച്ചയ്ക്ക് 1.30 നുള്ള വിമാനത്തിലാണ് ഇവർ പുറപ്പെടുക. 278 സ്ത്രീകളാണ് ഈ വിമാനത്തിലുണ്ടാവുക. ഉച്ചയ്ക്ക് 2.45നുള്ള വിമാനത്തിലും ഈ കാറ്റഗറിയിൽ ഉൾപ്പെട്ട 278 പേർ യാത്രയാവും. നാളെ രാവിലെ 9.55 നുള്ള വിമാനത്തിൽ 278 പേരും ഉച്ചയ്ക്ക് 1.30 വിമാനത്തിൽ 276 പേരും ഈ വിഭാഗത്തിൽ നിന്നു പുറപ്പെടും.
ഉച്ചയ്ക്ക് മൂന്ന് മണിക്കുള്ള വിമാനത്തിൽ 277 പേരാണ് ഈ വിഭാഗത്തിൽ നിന്നുള്ളത്. 13നാണ് മെഹറമില്ലാത്ത സ്ത്രീ തീർത്ഥാടകാരുടെ അവസാന വിമാനം. രാവിലെ 8.40 നാണ് ഈ വിമാനം പുറപ്പെടുക. 254 പേരാണ് ഈ വിഭാഗത്തിൽ നിന്നായി വിമാനത്തിൽ ഉണ്ടാവുക.