മലപ്പുറം: പ്രകൃതിയെ ചൂഷണം ചെയ്യുന്നവർ അവയെ സംരക്ഷിക്കാനുള്ള നിയമസഭ സമിതിയിൽ അംഗമായിരിക്കുന്നത് ലജ്ജാകരമാണെന്നും പി.വി. അൻവറിനെ സമിതിയിൽ നിന്നും പുറത്താക്കാൻ സ്പീക്കർ തയ്യാറാവണമെന്നും വി.എം.സുധീരൻ പറഞ്ഞു. പി.വി. അൻവർ എം.എൽ.എയെ നിയമസഭ പരിസ്ഥിതി സമിതിയിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് കേരള നദീതട സംരക്ഷണ സമിതി കളക്ടറേറ്റിന് മുന്നിൽ നടത്തിയ സമരസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ടി.വി.രാജൻ അദ്ധ്യക്ഷത വഹിച്ചു. പി.സുരേന്ദ്രൻ, പ്രൊഫ. സീതാരാമൻ, വേണു വാര്യത്ത്, അഡ്വ. പി.എ പൗരൻ, വിളയോടി വേണുഗോപാൽ, കുസുമം ജോസഫ്, ശബരി മുണ്ടയ്ക്കൽ, ഷംസുദ്ദീൻ കുനിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.