മഞ്ചേരി: മഞ്ചേരി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് റോഡിൽ ജീഷ്മ ഗാർഡനിൽ ആലപ്പുഴ കാർത്തികപ്പള്ളി ചങ്ങോലി പുളിമൂട്ടിൽ മീരാൻകുഞ്ഞിയുടെ മകൻ ഡോ. എം.അബൂബക്കർകുട്ടി (81) നിര്യാതനായി. ദീർഘകാലം മഞ്ചേരി ജില്ലാ ആശുപത്രിയിൽ സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ: ഡോ.അമീറുന്നീസ ബീഗം (ഗൈനക്കോളജിസ്റ്റ്). മകൾ: ജീഷ്മ, മരുമകൻ: ഡോ. ഹാറൂൺ (ട്രീജി ഐ ഹോസ്പിറ്റൽ, മഞ്ചേരി). കബറടക്കം ഇന്ന് രാവിലെ 10 മണിക്ക് ആലപ്പുഴ കാർത്തികപ്പള്ളി ചങ്ങോലി മുക്കുവശ്ശേരി ജുമാ മസ്ജിദിൽ.