vvvv
.

എ​ട​ക്ക​ര​:​ ​നാ​ടു​കാ​ണി​ ​ചു​ര​ത്തി​ൽ​ ​വ​ച്ച് ​ബ്രേ​ക്ക് ​പോ​യി​ ​നി​യ​ന്ത്ര​ണം​ ​വി​ട്ട​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ബ​സ് ​ഡ്രൈ​വ​ർ​ ​ച​ര​ക്കു​ലോ​റി​യി​ലി​ടി​പ്പി​ച്ച് ​നി​റു​ത്തി.​ ​ഒ​രു​ ​കു​ടും​ബ​ത്തി​ലെ​ ​ഒ​മ്പ​തു​പേ​ര​ട​ക്കം​ 21​ ​പേ​ർ​ക്ക് ​പ​രി​ക്കേ​റ്റു.​ ​ഗു​രു​ത​ര​മാ​യി​ ​പ​രി​ക്കേ​റ്റ​ ​ചു​ള്ളി​യോ​ട് ​സ്വ​ദേ​ശി​ ​മ​ങ്ക​ട​യി​ൽ​ ​ഫാ​ത്തി​മ​യെ​ ​(62​)​ ​മ​ഞ്ചേ​രി​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലും​ ​മ​റ്റു​ള്ള​വ​രെ​ ​നി​ല​മ്പൂ​ർ​ ​ജി​ല്ലാ​ ​ആ​ശു​പ​ത്രി​യി​ലും​ ​വ​ഴി​ക്ക​ട​വ് ​രാ​ജീ​വ് ​ക്ലി​നി​ക്കി​ലും​ ​പ്ര​വേ​ശി​പ്പി​ച്ചു.​ ​ഫാ​ത്തി​മ​യൊ​ഴി​ച്ചു​ള്ള​വ​രു​ടെ​ ​നി​ല​ ​ഗു​രു​ത​ര​മ​ല്ല.
ഇ​ന്ന​ലെ​ ​രാ​വി​ലെ​ 10.30​നാ​ണ് ​ചു​ര​ത്തി​ൽ​ ​ക​ല്ല​ള​ ​ചോ​ല​യ്ക്ക് ​സ​മീ​പം​ ​അ​പ​ക​ട​മു​ണ്ടാ​യ​ത്.​ ​ഇ​വി​ടെ​ ​നി​ന്നും​ 100​ ​മീ​റ്റ​ർ​ ​അ​ക​ലെ​ ​വ​ച്ച് ​ബ്രേ​ക്ക് ​ന​ഷ്ട​പ്പെ​ട്ട​താ​യി​ ​ബ​സി​ലെ​ ​ക​ണ്ട​ക്ട​ർ​ ​പ​റ​ഞ്ഞു.​ ​എ​ന്നാ​ൽ​ ​വി​വ​രം​ ​മ​റ്റാ​രെ​യും​ ​അ​റി​യി​ക്കാ​തെ​യും​ ​മ​ന​സ്സാ​ന്നി​ദ്ധ്യം​ ​കൈ​വി​ടാ​തെ​യും​ ​ഡ്രൈ​വ​ർ​ ​നി​റു​ത്തി​യി​ട്ട​ ​ച​ര​ക്കു​ലോ​റി​യി​യുടെ പിന്നിൽ ​വ​ണ്ടി​ ​ഇ​ടി​പ്പി​ച്ചു​ ​നി​റു​ത്തി.​ഇ​തോ​ടെ​ ​വ​ൻ​ദു​ര​ന്തം​ ​ഒ​ഴി​വാ​യി.​
​ക​ൽ​പ്പ​റ്റ​യി​ൽ​ ​നി​ന്നും​ ​തൃ​ശൂ​രി​ലേ​ക്ക് ​പോ​വു​ക​യാ​യി​രു​ന്നു​ ​ബ​സ്.
പു​ൽ​പ്പ​ള്ളി​ ​സ്വ​ദേ​ശി​ക​ളാ​യ​ ​ക​ണ്ണം​കോ​ട്ടി​ൽ​ ​കു​ടും​ബ​ത്തി​ലെ​ ​നാ​രാ​യ​ണ​ൻ​ ​നാ​യ​ർ​ ​(70​),​ ​ഭാ​ര്യ​ ​സ​വി​ത്രി​ ​(65​)​ ​മ​ക്ക​ളാ​യ​ ​സു​രേ​ഷ് ​(40​),​ ​സു​ധീ​ഷ് ​(35​),​ ​ഇ​വ​രു​ടെ​ ​ഭാ​ര്യ​മാ​രാ​യ​ ​ശ്രീ​ജ​ ​(35​),​ ​ഷിം​ന​ ​(29​)​ ​സു​രേ​ഷി​ന്റെ​ ​മ​ക്ക​ളാ​യ​ ​അ​ക്ഷ​യ​ ​(9​)​ ​അ​ഭി​ഷേ​ക് ​(13​)​ ​ആ​യു​ഷ് ​(7​),​ ​പ​ന്ത​ല്ലൂ​ർ​ ​വെ​ള​ളി​ലാം​കു​ന്ന് ​സു​ലൈ​ഖ​ ​(30​)​ ​തൃ​ശൂ​ർ​ ​വ​ട​ക്കേ​ക്ക​ര​ ​മു​കേ​ഷ് ​(30​)​ ​നി​ല​മ്പൂ​ർ​ ​സ്വ​ദേ​ശി​ ​അ​മൃ​ത​(​ 17​),​ ​ഭ​വ്യ​ ​ശ്രീ​ ​(17​),​ ​തി​രു​വാ​ലി​ ​അ​ക്ഷ​യ​ ​(17​),​ ​വ​ണ്ടൂ​ർ​ ​പ്ര​ജി​ഷ​ ​(17​),​ ​അ​മ്പ​ല​വ​യ​ൽ​ ​സു​രേ​ഷ് ​(30​),​ ​ഞാ​റ​ക്കു​ള​ങ്ങ​ര​ ​പു​ൽ​പ്പ​ള്ളി​ ​ബി​ജു​ ​(33​),​ ​സു​ൽ​ത്താ​ൻ​ ​ബ​ത്തേ​രി​ ​സ്വ​ദേ​ശി​ ​കാ​വു​ങ്ങ​ൽ​ ​സു​ബൈ​ദ​ ​(50​),​ ​പ​ന്ത​ല്ലൂ​ർ​ ​പാ​ല​ടി​ ​യൂ​സ​ഫ് ​(37​),​ ​ചു​ങ്ക​ത്ത​റ​ ​മ​ണ​ലി​ ​സ്വ​ദേ​ശി​ ​ക​രി​മ്പി​ൻ​ ​ത​റ​യ​ൻ​ ​അ​നി​യ​ൻ​ ​(65​),​ ​പ​ന്ത​ല്ലൂ​ർ​ ​വ​ട്ടം​ ​ക​ണ്ട​ത്തി​ൽ​ ​ഏ​ലി​യാ​സ് ​(55​)​ ​എ​ന്നി​വ​രാ​ണ് ​നി​ല​മ്പൂ​രി​ലും​ ​വ​ഴി​ക്ക​ട​വി​ലു​മാ​യി​ ​ചി​കി​ത്സ​യി​ലു​ള്ള​ത്.