speaker
പെ​രി​ന്ത​ൽ​മ​ണ്ണ​ ​ന​ഗ​ര​സ​ഭ​യി​ലെ​ ​സ്‌​കൂ​ളു​ക​ളു​ടെ​ ​സ​മ്പൂ​ർ​ണ്ണ​ ​ഡി​ജി​റ്റ​ലൈ​സൈ​ഡ് ​സ്മാ​ർ​ട്ട് ​ക്ലാ​സ് ​ മു​റി​ക​ളു​ടെ​ ​ഉ​ദ്ഘാ​ട​ന​ം ​സ്പീ​ക്ക​ർ​ ​പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ​ ​നി​ർ​വ​ഹി​ക്കു​ന്നു.

പെരിന്തൽമണ്ണ: നഗരസഭയിലെ പ്രാഥമിക വിദ്യാലയങ്ങളെ സമ്പൂർണമായി ഡിജിറ്റലൈസ് ചെയ്ത് സംസ്ഥാനത്തെ ആദ്യത്തെ സമ്പൂർണ ഡിജിറ്റലൈസ്ഡ് പൊതുവിദ്യാലയ പദ്ധതി പൂർത്തീകരിച്ചിരിക്കുകയാണ് പെരിന്തൽമണ്ണ നഗരസഭ. രജത ജൂബിലി മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ക്ലാസ് റൂമുകളുടെ സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ പൂർത്തിയാക്കിയത്.

നഗരസഭയ്ക്കു കീഴിലെ 5 ഗവൺമെന്റ് സ്‌കൂളുകളിലായുള്ള 53ഓളം എൽ.പി, യു.പി ക്ലാസുകൾ മുഴുവനായും എയ്ഡഡ് സ്‌കൂളിലെ പതിനൊന്നോളം എൽ.പി ,യു.പി ക്ലാസ്സ് മുറികളിൽ ചുമരുകളുടെ സംരക്ഷണവും, അടച്ചുറപ്പുള്ള 47 ക്ലാസ് മുറികളുമടക്കം 100 ക്ലാസ് മുറികളിലാണ് അത്യാധുനിക പഠന സാങ്കേതിക വിദ്യകൾ സ്ഥാപിച്ചിരിക്കുന്നത്.
സർക്കാരിൽ നിന്ന് പ്രത്യേക ഉത്തരവ് വാങ്ങിയാണ് എയ്ഡഡ് സ്കൂളുകളെ ഉൾപ്പെടുത്തി സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ പൂർത്തീയാക്കിയത്. ഒരുകോടി രൂപ ചിലവുവന്ന പദ്ധതിയിൽ ഒരുക്ലാസ് മുറിക്ക് ഒരുലക്ഷം രൂപയെന്ന തോതിലാണ് ചിലവഴിച്ചത്. 40 ഇഞ്ച് എൽ.ഇ.ഡി. ടിവി, ഒരുലാപ്‌ടോപ്, സൗണ്ട് സിസ്റ്റം, ഗ്രീൻ ബോർഡ്, അനുബന്ധ ഇലക്ട്രിക് സിസ്റ്റം എന്നിവ സ്ഥാപിച്ചുള്ള അത്യാധുനിക ക്ലാസ് മുറികളിൽ ആറായിരത്തോളം വിദ്യാർത്ഥികൾ പഠിക്കും.

ചടങ്ങിൽ വെച്ച് നഗരസഭ വിദ്യാഭ്യാസ രംഗത്ത് നടത്തിയ മികച്ച പ്രവർത്തനങ്ങൾ കോർത്തിണക്കി തയ്യാറാക്കിയ വിജയപഥം ഡോക്യുമെന്ററിയുടെ പ്രകാശന കർമ്മവും നടത്തി.

സമ്പൂർണ്ണ ഡിജിറ്റലൈ സൈഡ് സ്മാർട്ട് ക്ലാസ് മുറികളുടെ ഉദ്ഘാടനവും ഡോക്യുമെന്ററി പ്രകാശനവും സ്പീക്കർ പി ശ്രീരാമകൃഷ്ണൻ നിർവഹിച്ചു. ചടങ്ങിൽ മഞ്ഞളാംകുഴി അലി എം.എൽ.എ അധ്യക്ഷനായി നഗരസഭ ചെയർമാൻ എം.മുഹമ്മദ് സലീം പദ്ധതി വിശദീകരിച്ചു. നിഷി അനിൽരാജ്, കിഴിശ്ശേരി മുസ്തഫ ,കെ.സി മൊയ്തീൻ കുട്ടി, പി.ടി ശോഭന, പത്തത്ത് ആരിഫ്, എ.രതി, താമരത്ത് ഉസ്മാൻ ,കെ.വന്ദന, എസ്.അബ്ദുൽ സജീം, എൻ. പ്രസന്നകുമാർ, കെ.വി ഫൗസിയ, കെ.ഉണ്ണികൃഷ്ണൻ, എം.എം സക്കീർ, പത്തത് ജാഫർ, എ .ശിവദാസൻ, എൻ.സ്രാജുദ്ദീൻ, എം.ഷൗക്കത്തലി, പി.പി. ലീലാവതി, പി.വീരാപ്പു, കെ.മുസ്തഫ, ശ്രീനാഥ് സംസാരിച്ചു.