മഞ്ചേരി: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലുണ്ടായ കത്തിക്കുത്തുമായി ബന്ധപ്പെട്ട പരിശോധനയിൽ എസ്.എഫ്.ഐ നേതാവിന്റെ വീട്ടിൽ നിന്നും വ്യാജ രേഖകൾ പിടിച്ചെടുത്ത സാഹചര്യത്തിൽ പി.എസ്.സി റാങ്ക്ലിസ്റ്റിലും അട്ടിമറി നടന്നിട്ടുണ്ടെന്നും, ഇക്കാര്യത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.യു.എ ലത്തീഫ് ആവശ്യപ്പെട്ടു. സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സംസ്ഥാന വ്യാപകമായി നടക്കുന്ന യു.ഡിഎഫ് പ്രതിഷേധത്തിന്റെ ഭാഗമായി യു.ഡി.എഫ് മഞ്ചേരി മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഡ്വ.എം.ഉമ്മർ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ് മുനിസിപ്പൽ ചെയർമാൻ ഹനീഫ മേച്ചേരി അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം എം.പി.എം ഇസ്ഹാഖ് കുരിക്കൾ, മണ്ഡലം ജനറൽ സെക്രട്ടറി കണ്ണിയൻ അബൂബക്കർ,ടി.പി വിജയകുമാർ, അഡ്വ.എൻ.സി ഫൈസൽ,അഡ്വ.ബീനാ ജോസഫ്, എ.പി മജീദ് മാസ്റ്റർ, നഗരസഭാ ചെയർപേഴ്സൺ വി.എം സുബൈദ, ടി.എം നാസർ, വി.പി ഫിറോസ്, എം.പി.എ ഹബീബ് കുരിക്കൾ, എം.ഇ.എ ഇബ്രാഹീം കുരിക്കൾ, സലിം മണ്ണിശ്ശേരി, വി.അബ്ദുറഹിമാൻ ബാപ്പുട്ടി, സക്കീർ വല്ലാഞ്ചിറ, മരുന്നൻ മുഹമ്മദ്, എ.എം സുഹൈൽ എന്നിവർ പ്രസംഗിച്ചു.