തിരൂരങ്ങാടി: എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ മഴവിൽ ക്ലബിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന നന്മ വീടിന്റെ സംസ്ഥാനതല ഉദ്ഘാടനം ചെമ്മാട് ബുബുസ്സമാൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ എഴുത്തുകാരൻ കെ.പി രാമനുണ്ണി നിർവഹിച്ചു. വിദ്യാർഥികൾ അടച്ചിട്ട ക്ലാസ് മുറികൾക്കുള്ളിൽ നിന്ന് നേടുന്നത് മാത്രമല്ല വിദ്യാഭ്യാസമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ 300 സ്കൂളുകളിലാണ് ഈവർഷം ഈ പദ്ധതി നടപ്പിലാക്കുന്നത്. 2020 ഫെബ്രുവരി 15 വരെ നീണ്ടുനിൽക്കുന്നതാണ് പദ്ധതി. വിദ്യാർത്ഥികളിൽ സാമൂഹിക പ്രതിബദ്ധതയും സാംസ്കാരിക വളർച്ചയും വിദ്യാഭ്യാസപരമായ ഉന്നതിയും ലക്ഷ്യമാക്കിയാണീ പദ്ധതി.
ചടങ്ങിൽ പ്രിൻസിപ്പാൾ പി.എ.മുഹമ്മദ് അശ്റഫ് അദ്ധ്യക്ഷത വഹിച്ചു. ഐ.പി.ബി ഡയറക്ടർ എം.അബ്ദുൽ മജീദ് സന്ദേശപ്രഭാഷണം നടത്തി. ഡോ.നൂറുദ്ദീൻ റാസി അവാർഡ് ദാനം നടത്തി. സംസ്ഥാന സെക്രട്ടറി സ്വഫ്വാൻ കോട്ടുമല പദ്ധതി വിശദീകരിച്ചു. ജനറൽ സെക്രട്ടറി എ.പി മുഹമ്മദ് അശ്ഹഹർ, എം.അബ്ദുറഹീം, പി.കുഞ്ഞിമൊയ്തീൻ, എൻ.മുഹമ്മദ് ബശീർ, എം.കുഞ്ഞിമുഹമ്മദ്, സകരിയ്യ ചെറുമുക്ക്, ഉസ്മാൻ കൊളപ്പുറം, കെ ഫിർദൗസ് സഖാഫി, എൻ.എം മുഹമ്മദ് അഫ്സൽ, എം.വി മുഹമ്മദ് അംജദ്, സുഹൈൽ ഫാളിലി പ്രസംഗിച്ചു.