പെരിന്തൽമണ്ണ: അങ്ങാടിപ്പുറം പരിയാപുരത്തെ ചക്കുങ്കൽ ജൂലിയൻ (56) നിര്യാതനായി. കോൺഗ്രസ് (ഐ) അങ്ങാടിപ്പുറം മണ്ഡലം സെക്രട്ടറി, പരിയാപുരം ഫാത്തിമ മാതാ ദേവാലയ ട്രസ്റ്റി തുടങ്ങിയ ചുമതലകൾ മുമ്പ് വഹിച്ചിരുന്നു. ഭാര്യ: പാല മണലുങ്കൽ നടയ്ക്കൽ കുടുംബാംഗം സൂസമ്മ (പ്രധാനാദ്ധ്യാപിക, കൃഷ്ണ യു.പി സ്‌കൂൾ, തച്ചിങ്ങനാടം). മക്കൾ: ജാക്‌സൺ (വിദ്യാർത്ഥി, എൻ.എസ്.എസ് എൻജിനീയറിംഗ് കോളജ്, പാലക്കാട്), ജാസ്മിൻ (വിദ്യാർത്ഥി,സെന്റ് മേരീസ് കോളജ് പുത്തനങ്ങാടി). സഹോദരങ്ങൾ: സി.എ.ജോസഫ് (ചീരട്ടാമല), റോസമ്മ ഞാറക്കുളത്ത് (പാലക്കയം), സി.എ.ഫിലിപ്പോസ് (ലണ്ടൻ), സി.എ.തോമസ് (ചിരട്ടാമല), മേരിക്കുട്ടി ഒഴുകയിൽ (പേരാമ്പ്ര). സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് പരിയാപുരം ഫാത്തിമ മാതാ ഫൊറോന പള്ളിയിൽ.