binshad
binshad

മഞ്ചേരി: മഞ്ചേരിയിൽ ടിപ്പർ ലോറിക്കും മതിലിനുമിടയിൽപെട്ട് യുവാവിന് ദാരുണ മരണം. ലോറി ഡ്രൈവർ പത്തിരിയാൽ സ്വദേശി ബിൻഷാദ് (35) മരിച്ചത്. മഞ്ചേരി മേലാക്കത്ത് ബിസ്മില്ല റോഡിലാണ് അപകടം. ഇവിടെ വീടുപണി നടക്കുന്ന സ്ഥലത്തേക്കു കരിങ്കല്ലുമായി എത്തിയ ലോറി ഡ്രൈവറില്ലാതെ നീങ്ങിയതു നിയന്ത്രിക്കാനുള്ള ശ്രമത്തിനിടെയാണ് സംഭവം. ലോറിക്കും തൊട്ടടുത്ത മതിലിനുമിടയിൽ കുടുങ്ങിയാണ് ഡ്രൈവറായ പത്തിരിയാൽ വട്ടപ്പറമ്പിൽ ഹംസയുടെ മകൻ ബിൻഷാദ് മരിച്ചത്. ലോഡിറക്കിയ ശേഷം പിറകിലെ ലോക്കിടാനായി ഇറങ്ങിയപ്പോൾ ലോറി മുന്നോട്ടു നീങ്ങുകയായിരുന്നു. ഓടിയെത്തിയ ബിൻഷാദ് വാതിൽ തുറന്നെങ്കിലും ഡ്രൈവർ സീറ്റിൽ കയറുന്നതിനിടെ വാഹനത്തിനും മതിലിനുമിടയിൽ അകപ്പെടുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്നവർ അടുത്തുനിന്നു ജീപ്പെത്തിച്ച് ലോറി കെട്ടിവലിച്ചു മാറ്റിയ ശേഷം ബിൻഷാദിനെ മഞ്ചേരി മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുഹ്‌സിനയാണ് ഭാര്യ. രണ്ടു മക്കളുണ്ട്.