vvv
.


കൊണ്ടോട്ടി:കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 835 ഗ്രാം മിശ്രിത രൂപത്തിലുള്ള സ്വർണം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. വയനാട് റിപ്പൺ സ്വദേശി വാകേരി അബ്ദുൾ നാസറാണ് കസ്റ്റംസിന്റെ പിടിയിലായത്.
സ്വർണം പൊടിച്ച് മിശ്രിത രൂപത്തിലാക്കി ഗർഭനിരോധന ഉറകളിൽ പൊതിഞ്ഞ് ശരീരത്തിൽ ഒളിപ്പിച്ച കടത്തുകയായിരുന്നു. പിടികൂടിയ സ്വർണത്തിനു 22 ലക്ഷം രൂപ വിലമതിക്കും.
ഇന്നലെ രാവിലെ 9.50ന് ദുബായിൽ നിന്നുള്ള എയർഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഇയാളെ തടഞ്ഞു ചോദ്യം ചെയ്യുകയായിരുന്നു. കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണർ ഇ.എസ് നിഥിൻലാൽ, സൂപ്രണ്ടുമാരായ എം.പ്രവീൺ, കെ.സുധീർ, ഇൻസ്‌പെക്ടർമാരായ കെ.കെ. പ്രവീൺകുമാർ, ഇ.മുഹമ്മദ് ഫൈസൽ, സന്തോഷ് ജോൺ, എം.സന്തോഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് കള്ളക്കടത്ത് പിടികൂടിയത്.