കൊണ്ടോട്ടി: പാൽപ്പൊടി ടിന്നിനകത്തും കളിപ്പാട്ടങ്ങൾക്കകത്തും ഒളിപ്പിച്ച് കടത്തിയ 30 ലക്ഷത്തിന്റെ സ്വർണവുമായി രണ്ട് യാത്രക്കാർ കരിപ്പൂർ എയർകസ്റ്റംസ് ഇന്റലിജൻസിന്റെ പിടിയിലായി. കോഴിക്കോട് സ്വദേശി രാജീവൻ, മലപ്പുറം സ്വദേശി ഫൈസൽ റഹ്മാൻ എന്നിവരിൽ നിന്നാണ് സ്വർണം കണ്ടെടുത്തത്.
ബാഗേജിലുണ്ടായിരുന്ന പാൽപ്പൊടി ടിന്നിനകത്ത് ഒളിപ്പിച്ചാണ് രാജീവൻ സ്വർണം കൊണ്ടുവന്നത്. 697 ഗ്രാം സ്വർണമാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്. ഫൈസൽ റഹ്മാൻ ടോയ്സിനകത്തായാണ് സ്വർണ്ണമെത്തിച്ചത്. 200 ഗ്രാം സ്വർണമാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്. കരിപ്പൂരിൽ സ്വർണക്കടത്ത് വർദ്ധിക്കുകയാണ്