fff

കൊ​ണ്ടോ​ട്ടി​:​ ​പാ​ൽ​പ്പൊ​ടി​ ​ടി​ന്നി​ന​ക​ത്തും​ ​ക​ളി​പ്പാ​ട്ട​ങ്ങ​ൾ​ക്ക​ക​ത്തും​ ​ഒ​ളി​പ്പി​ച്ച് ​ക​ട​ത്തി​യ​ 30​ ​ല​ക്ഷ​ത്തി​ന്റെ​ ​സ്വ​ർ​ണ​വു​മാ​യി​ ​ര​ണ്ട് ​യാ​ത്ര​ക്കാ​ർ​ ​ക​രി​പ്പൂ​ർ​ ​എ​യ​ർ​ക​സ്റ്റം​സ് ​ഇ​ന്റ​ലി​ജ​ൻ​സി​ന്റെ​ ​പി​ടി​യി​ലാ​യി.​ ​കോ​ഴി​ക്കോ​ട് ​സ്വ​ദേ​ശി​ ​രാ​ജീ​വ​ൻ,​ ​മ​ല​പ്പു​റം​ ​സ്വ​ദേ​ശി​ ​ഫൈ​സ​ൽ​ ​റ​ഹ്മാ​ൻ​ ​എ​ന്നി​വ​രി​ൽ​ ​നി​ന്നാ​ണ് ​സ്വ​ർ​ണം​ ​ക​ണ്ടെ​ടു​ത്ത​ത്.
ബാ​ഗേ​ജി​ലു​ണ്ടാ​യി​രു​ന്ന​ ​പാ​ൽ​പ്പൊ​ടി​ ​ടി​ന്നി​ന​ക​ത്ത് ​ഒ​ളി​പ്പി​ച്ചാ​ണ് ​രാ​ജീ​വ​ൻ​ ​സ്വ​ർ​ണം​ ​കൊ​ണ്ടു​വ​ന്ന​ത്.​ 697​ ​ഗ്രാം​ ​സ്വ​ർ​ണ​മാ​ണ് ​ഇ​യാ​ളി​ൽ​ ​നി​ന്ന് ​ക​ണ്ടെ​ടു​ത്ത​ത്.​ ​ഫൈ​സ​ൽ​ ​റ​ഹ്മാ​ൻ​ ​ടോ​യ്‌​സി​ന​ക​ത്താ​യാ​ണ് ​സ്വ​ർ​ണ്ണ​മെ​ത്തി​ച്ച​ത്.​ 200​ ​ഗ്രാം​ ​സ്വ​ർ​ണ​മാ​ണ് ​ഇ​യാ​ളി​ൽ​ ​നി​ന്ന് ​ക​ണ്ടെ​ടു​ത്ത​ത്.​ ​ക​രി​പ്പൂ​രി​ൽ​ ​സ്വ​ർ​ണ​ക്ക​ട​ത്ത് ​വ​ർ​ദ്ധി​ക്കു​ക​യാ​ണ്‌.