പെ​രി​ന്ത​ൽ​മ​ണ്ണ​:​ ​ദേ​ശീ​യ​പാ​ത​യി​ൽ​ ​താ​ഴേ​ക്കോ​ടി​ന് ​സ​മീ​പം​ ​കാ​പ്പു​മു​ഖ​ത്ത് ​ബൈ​ക്കി​ന് ​പി​റ​കി​ൽ​ ​ബൈ​ക്കി​ടി​ച്ചു​ണ്ടാ​യ​ ​അ​പ​ക​ട​ത്തി​ൽ​ ​യു​വാ​വ് ​മ​രി​ച്ചു.​ ​നാ​ട്ടു​ക​ൽ​ ​ത​ച്ച​നാ​ട്ടു​ക​ര​ ​കു​ന്നും​പു​റ​ത്ത് ​യൂ​സു​ഫി​ന്റെ​ ​മ​ക​ൻ​ ​മു​ഹ​മ്മ​ദ് ​മു​ർ​ഷി​ദ് ​(20​)​ ​ആ​ണ് ​മ​രി​ച്ച​ത്.​ ​മു​ർ​ഷി​ദി​ന്റെ​ ​സു​ഹൃ​ത്ത് ​നാ​ട്ടു​ക​ൽ​ ​തൊ​ടു​കാ​ട്ടി​ൽ​ ​ഷം​സു​ദ്ദീ​ന്റെ​ ​മ​ക​ൻ​ ​സൈ​ഫു​ദ്ദീ​ൻ​ ​(18​),​ ​താ​ഴേ​ക്കോ​ട് ​വെ​ങ്ങാ​ട​ൻ​ ​മ​ര​ക്കാ​രു​ടെ​ ​മ​ക​ൻ​ ​ഹ​നീ​ഫ​ ​(32​)​ ​എ​ന്നി​വ​ർ​ക്കാ​ണ് ​പ​രി​ക്കേ​റ്റ​ത്.​ ​ഇ​രു​വ​രും​ ​പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​ക​ളി​ൽ​ ​ചി​കി​ത്സ​യി​ലാ​ണ്.​ ​വ്യാ​ഴാ​ഴ്ച​ ​രാ​ത്രി​ ​എ​ട്ടു​മ​ണി​യോ​ടെ​ ​കാ​പ്പു​മു​ഖം​ ​പൂ​ള​മി​ല്ലി​ന് ​സ​മീ​പ​ത്താ​യി​രു​ന്നു​ ​അ​പ​ക​ടം.​ ​പ്ലം​ബ​ർ​ ​ആ​യി​രു​ന്ന​ ​മു​ർ​ഷി​ദ് ​സ​ഞ്ച​രി​ച്ചി​രു​ന്ന​ ​ബൈ​ക്ക് ​മു​ന്നി​ൽ​ ​പോ​കു​ക​യാ​യി​രു​ന്ന​ ​ബൈ​ക്കി​ൽ​ ​ഇ​ടി​ച്ച് ​നി​യ​ന്ത്ര​ണം​ ​വി​ട്ട് ​വൈ​ദ്യു​ത​ ​പോ​സ്റ്റി​ൽ​ ​ഇ​ടി​ച്ച് ​ഓ​വു​ചാ​ലി​ലേ​ക്ക് ​മ​റി​യു​ക​യാ​യി​രു​ന്നു.​ ​പ​രി​ക്കേ​റ്റ​വ​രെ​ ​ഉ​ട​ൻ​ ​ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും​ ​മു​ർ​ഷി​ദ് ​മ​രി​ക്കു​ക​യാ​യി​രു​ന്നു.​ ​പെ​രി​ന്ത​ൽ​മ​ണ്ണ​ ​പോ​ലീ​സി​ന്റെ​ ​മേ​ൽ​ന​ട​പ​ടി​ക​ൾ​ക്ക് ​ശേ​ഷം​ ​മൃ​ത​ദേ​ഹം​ ​വെ​ള്ളി​യാ​ഴ്ച​ ​പാ​റ​മ്മ​ൽ​ ​മ​ഹ​ല്ല് ​ക​ബ​ർ​സ്ഥാ​നി​ൽ​ ​ക​ബ​റ​ട​ക്കി.​ ​സു​ബൈ​ദ​യാ​ണ് ​മു​ർ​ഷി​ദി​ന്റെ​ ​മാ​താ​വ്.​ ​സ​ഹോ​ദ​ര​ങ്ങ​ൾ​:​ ​ഇ​ർ​ഷാ​ദ്,​ ​റ​സീ​ന