താനൂർ: താനാളൂർ സ്വദേശി ദളിത് ലീഗ് സംസ്ഥാന കമ്മിറ്റി അംഗവും റിട്ട. തഹസിൽദാറും താനാളൂർ പഞ്ചായത്ത് മുൻ മെമ്പറുമായിരുന്ന പുഷ്പാലയം ശ്രീധരൻ (80) നിര്യാതനായി. ദളിത് ലീഗ് ജില്ലാ കമ്മിറ്റി അംഗവും കേരള പാണർ മഹാസഭ സംസ്ഥാന സെക്രട്ടറിയും മലപ്പുറം ജില്ലാ ഡി.പി.ഇ.പി കമ്മിറ്റിയംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: മുൻ താനാളൂർ സർവ്വീസ് ബാങ്ക് ഡയറക്ടറായിരുന്ന പരേതയായ കെ.പി.അമ്മു. മക്കൾ: മോഹനകൃഷ്ണൻ (താനാളൂർ സർവ്വീസ് സഹകരണ ബാങ്ക്) , സജിത്ലാൽ (കനറാ ബാങ്ക് ബി.പി അങ്ങാടി), ശ്രീലത, ശ്രീമതി, പുഷ്പ, കൃഷ്ണകുമാരി. മരുമക്കൾ: മാധവൻ എടക്കര (റിട്ട: ബാങ്ക് മാനേജർ), മുരളി മക്കട (റിട്ട. ആർ.എം.എസ് ഓഫീസർ കോഴിക്കോട്), ഗോപി പനായിൽ (ബാലുശ്ശേരി), ശശിധരൻ (കൊയിലാണ്ടി), ബീന, മോനിഷ. സഹോദരൻ: ചിന്നക്കുട്ടൻ.