bus-stop
ബസ് കാത്തിരുപ്പ് കേന്ദ്രമില്ലാത്ത കരിങ്കല്ലത്താണി

കരിങ്കല്ലത്താണി: മഴയെത്തിയതോടെ പ്രതിസന്ധിയിലായത് കരിങ്കലത്താണിയിലെ ബ്സ് യാത്രക്കാരാണ്. കാത്തിരുപ്പ് കേന്ദ്ര ഇല്ലാത്തതിനാൽ വിദ്യാർത്ഥികളും സ്ത്രീകളും വയോജനങ്ങളും ഉൾപ്പെടെ നൂറുകണക്കിന് യാത്രക്കാർ മഴ നനഞ്ഞുവേണം ബസിൽ കയറാൻ. മഴവന്നാൽ നിലവിൽ ഇവർ കടവരാന്തകളെയാണ് ആശ്രയിക്കുന്നത്. കടവരാന്തകൾ നിറഞ്ഞാൽ പുറത്തിറങ്ങി കുടപിടിക്കുകയല്ലാതെ നിവൃത്തിയില്ല. ഓഫീസ്, സ്‌കൂൾ സമയങ്ങളിലാണ് ഏറ്റവും തിരക്ക്. യാത്രക്കാരും വ്യാപാരികളും ബസ് കാത്തിരുപ്പ് കേന്ദ്രം വേണമെന്ന ആവശ്യമുന്നയിച്ച് രംഗത്ത് വന്നിരുന്നെങ്കിലും അധികൃതർ നടപടിയെടുത്തിട്ടില്ല.
ആലിപ്പറമ്പ്, അരക്കുപറമ്പ്, പെരിന്തൽമണ്ണ, മണ്ണാർക്കാട് റോഡുകളിൽ സ്റ്റോപ്പുകളുണ്ടെങ്കിലും കാത്തിരുപ്പുകേന്ദ്രമില്ല. ആലിപ്പറമ്പ് അരക്കുപറമ്പ് റോഡുകളിൽ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കാൻ സ്ഥലമില്ലാത്തതാണ് പ്രശ്‌നം. എന്നാൽ, മറ്റു റോഡുകളിൽ ഉണ്ടായിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ദേശീയപാത വികസനത്തിന്റെ ഭാഗമായി പൊളിച്ചുമാറ്റുകയായിരുന്നു. ദേശീയപാത വികസന പ്രവർത്തികൾ ഈ ഭാഗങ്ങളിൽ മാസങ്ങൾക്ക് മുമ്പ് പൂർത്തിയായിട്ടും പൊളിച്ചു മാറ്റിയ കാത്തിരിപ്പ് കേന്ദ്രം പുനർനിർമ്മിക്കാൻ അധികൃതർ തയ്യാറായിട്ടില്ല. ഇതിനെതിരെ പ്രതിഷേധം ശക്തമാണ്. അടിയന്തരമായി ഇവിടെങ്ങളിൽ കാത്തിരുപ്പ് കേന്ദ്രം നിർമ്മിക്കണമെന്നാണ് യാത്രക്കാരുടെയും വ്യാപാരികളുടെയും ആവശ്യം.