 അഞ്ചുദിവസത്തിനിടെ പകർച്ചപ്പനിക്ക് ചികിത്സതേടിയത് - 4937 പേർ

. കിടത്തി ചികിത്സ - 145 പേർ
. എലിപ്പനി ലക്ഷണങ്ങളോടെ ചികിസതേടിയത് - 02, സ്ഥിരീകരിച്ചത് - 01
. ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിസതേടിയത് - 19, സ്ഥിരീകരിച്ചത് - 02, മരണം- 01

. എച്ച് 1 എൻ 1 ലക്ഷണങ്ങൾ സ്ഥിരീകരിച്ചത് - 01, മരണം - 01

 ജൂണിൽ പകർച്ചപ്പനിക്ക് ചികിത്സതേടിയത് - 21,838 പേർ

. കിടത്തി ചികിത്സ - 750 പേർ
. എലപ്പനി ലക്ഷണങ്ങളോടെ ചികിസതേടിയത് - 05, സ്ഥിരീകരിച്ചത്- 02
. ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിസതേടിയത് - 28, സ്ഥിരീകരിച്ചത്- 01

. എച്ച് 1 എൻ 1 - 06, മരണം- 01


 പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി

പകർച്ചപ്പനി വ്യാപകമായതോടെ ജില്ലാ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ മഴക്കാല പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ത്രിതല പഞ്ചായത്തുകളിൽ എല്ലാ വാർഡുകളിലെയും വീടുകളിൽ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. കൊതുക് നശീകരണം, പരിസര ശുചിത്വം, മാലിന്യ നിർമ്മാർജനം എന്നിവയെ കുറിച്ച് ബോധവത്കരണവും നൽകുന്നുണ്ട്. പകർച്ചപ്പനി കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന പ്രദേശങ്ങളിൽ വരുംദിവസങ്ങളിൽ പ്രത്യേക ക്യാമ്പുകളും സംഘടിപ്പിക്കാൻ ആലോചിക്കുന്നതായി അധികൃതർ പറഞ്ഞു.