പാലക്കാട്: ബൈക്കിലെത്തി സത്രീയുടെ മാല പൊട്ടിച്ച കേസിൽ പ്രതിക്ക് രണ്ടുവർഷം തടവും, 10,000 രൂപ പിഴയും. അവിനാശി, പെരുമാനല്ലൂർ ഒത്തപ്പനമേട് സ്വദേശി കമലക്കണ്ണൻ (26) നെയാണ് പാലക്കാട് സി.ജെ.എം കോടതി ശിക്ഷിച്ചത്. സി.ജെ.എം മജിസ്‌ട്രേറ്റ് എസ്.എസ്.സീനയാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനു വേണ്ടി ഇ. ലത ഹാജരായി.
2017 ൽ പാലക്കാട് പുത്തൂരിൽ വെച്ച് നടന്ന സംഭവത്തിലാണ് പ്രതികളായ ജവാദ് എന്ന സെയ്ത് യൂസഫിനെയും, കമലക്കണ്ണനെയും അറസ്റ്റു ചെയ്തത്. അന്ന് പത്തോളം മാല മോഷണ കേസുകളാണ് തെളിഞ്ഞത്. സെയ്ത് യൂസഫിനെ നേരത്തെ കോടതി ശിക്ഷിച്ചിരുന്നു. അന്നത്തെ ടൗൺ നോർത്ത് എസ്.ഐ. ആർ.രഞ്ജിത്ത്, പുരുഷോത്തമൻ പിള്ള എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം നടത്തിയത്. എയ്ഡ് പ്രോസിക്യൂഷനു വേണ്ടി വനിതാ സീനിയർ സിവിൽ പൊലീസ് ഓഫീസർ സുഹറ ഹാജരായി.