devarunyam
ദേവാരണ്യം പദ്ധതി മലബാർ ദേവസ്വം ബോർഡ് പാലക്കാട് ഏരിയ കമ്മിറ്റി ചെയർമാൻ വള്ളൂർ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

ചെർപ്പുളശ്ശേരി: അദ്ധ്യാത്മികതയോടൊപ്പം പ്രകൃതിസംരക്ഷണത്തിനും പ്രാധാന്യം നൽകി മുളയങ്കാവ് ഭഗവതി ക്ഷേത്രത്തിൽ 'ദേവാരണ്യം' ഒരുങ്ങുന്നു. ക്ഷേത്ര മൈതാനത്തിന് ചുറ്റും ജന്മനക്ഷത്ര വൃക്ഷങ്ങളും മറ്റ് അപൂർവയിനം തൈകളും ഔഷധ സസ്യങ്ങളും, പൂജാപുഷ്പ ചെടികളും നട്ട് പിടിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

പരിസ്ഥിതി പ്രവർത്തകരായ ആനമങ്ങാട് ബാലകൃഷ്ണൻ, ഗിരിജ ബാലകൃഷ്ണൻ, സാബു, ഷിബു, ബാബു എഴുവന്തലയുമാണ് വൃക്ഷതൈകൾ നൽകുന്നത്. ക്ഷേത്രം മേൽശാന്തി ജാല മന ഗിരീഷ് എമ്പ്രാന്തിരി തൈകൾ ഏറ്റുവാങ്ങി.

ദേവാരണ്യം ജന്മനക്ഷത്ര വൃക്ഷ പരിപാലന പദ്ധതി മലബാർ ദേവസ്വം ബോർഡ് പാലക്കാട് ഏരിയ കമ്മിറ്റി ചെയർമാൻ വള്ളൂർ രാമകൃഷ്ണൻ വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു. ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ പി.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞൻ ഡോ. രഘു വിശിഷ്ടാതിഥിയായി, ട്രസ്റ്റി ബോർഡ് അംഗങ്ങളായ വി.അച്യുതൻ, സി.രാജൻ, എ.രാജേഷ് എന്നിവർ പങ്കെടുത്തു.