saithu-muhammad

ആലത്തൂർ: ട്രാക്ടറിന്റെ ഇരുമ്പുചക്രം ദേഹത്ത് വീണ് പുതിയങ്കം തെക്കുമുറി വടുകൻകുളം പരേതനായ മുഹമ്മദിന്റെ മകൻ സെയ്ത് മുഹമ്മദ് (36) മരിച്ചു. വ്യാഴാഴ്ച രാവിലെ 10.30നാണ് അപകടം. പാടത്ത് ട്രാക്ടർ പൂട്ടുന്നതിനായി ഇരുമ്പുവീൽ സെറ്റ് ചെയ്യുന്നതിനിടെ ജാക്കി സ്പാൻ തെന്നി വീൽ തലയിൽ വീഴുകയായിരുന്നു. ഉടൻ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ തൃശൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. ഉമ്മ: ഷരീഫ. ഭാര്യ: ഫൗസിയ. മക്കൾ: മുഹമ്മദ് സഫാൻ, ഫാത്തിമ സഫറിൻ. സഹോദരങ്ങൾ: ഷാജിത, ഷഹീദ, സദാം ഹുസൈൻ.