വടക്കഞ്ചേരി: വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.വടക്കഞ്ചേരി: വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കിഴക്കഞ്ചേരി കണച്ചിപരുത വെട്ടിക്കൽ കുളമ്പ് കൊടുമ്പാല ചേക്കയിൽ വീട്ടിൽ വർഗീസിന്റെ ഭാര്യ സിസിലി (66) ആണ് മരിച്ചത്. പനംകുറ്റി പാറക്കുളം പെരുംപരുതയിൽ പ്രവർത്തിക്കാതെ കിടക്കുന്ന കരിങ്കൽ ക്വാറിക്ക് സമീപമാണ് മൃതദേഹം കണ്ടത്. ഭർത്താവുമായി പിണങ്ങി പത്ത് വർഷത്തോളമായി ഇവർ ഒറ്റക്കാണ് താമസം. സമീപത്തെ എസ്റ്റേറിൽ ജോലിക്ക് പോയിരുന്ന സിസിലിയെ തിങ്കളാഴ്ച മുതൽ കാണാതായിരുന്നു. തുടർന്ന് മക്കൾ നടത്തിയ അന്വേഷണത്തിലാണ് ചൊവ്വാഴ്ച വൈകുന്നേരം 5 മണിയോടുകൂടി മൃതദേഹം കണ്ടത്. മൃതദേഹം മക്കൾ തന്നെ ആലത്തൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവമറിഞ്ഞ് വടക്കഞ്ചേരി പൊലീസ് സ്ഥലത്തെത്തി. മൃതദേഹം കിടന്ന സ്ഥലത്ത് കാവൽ ഏർപ്പെടുത്തി. ബുധനാഴ്ച വിരലടയാള വിദഗ്ദരും ഫോറൻസിക് വിദഗ്ദരുമെത്തി പരിശോധിക്കും. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പറയാൻ കഴിയുകയുള്ളൂ എന്ന് സി.ഐ ബി.സന്തോഷ് പറഞ്ഞു. മൃതദേഹത്തിൽ വസ്ത്രങ്ങൾ മാറി കിടന്നതും, സമീപത്ത് കുറച്ച് മാറി ചെരുപ്പും കുടയും മറ്റും കണ്ടതാണ് ദുരുഹത ഉളവാക്കിയത്.
മക്കൾ: ജെസ്സി, ജെയ്‌മോൾ, കൊച്ചുറാണി, ജോസുകുട്ടി, ജോണി മരുമക്കൾ: ബേബി, ആനി, ബിൻസി, റോയ്, പരേതനായ തോമസ്.