പാലക്കാട്: രാത്രികാലങ്ങളിൽ പൊലീസ് പട്രോളിംഗ് നടക്കുന്നുണ്ടെങ്കിലും ജില്ലയിൽ മോഷണ കേസുകളുടെ എണ്ണത്തിൽ കുറവൊന്നുമില്ല. ഈ വർഷം ഏപ്രിൽവരെ മാത്രം 61 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഒരോ വർഷംതോറും കേസുകളുടെ എണ്ണം വർദ്ധിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഇതിൽ വീടുകളിലെ മോഷണങ്ങൾ മാത്രം 47ഉം മറ്റുള്ള മോഷണങ്ങൾ 14 മാണ്. മഴക്കാലം ആരംഭിച്ചതോടെ മോഷണശ്രമങ്ങൾ വർദ്ധിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ഇതേ തുടർന്ന് രാത്രി കാലങ്ങളിലെ പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.
.പത്തുവർഷത്തെ മോഷണ കേസുകളുടെ കണക്ക്
(വർഷം, വീടുകളിൽ, മറ്റുള്ളവ)
2010 --- 177 --- 13
2011 --- 208 --- 36
2012 --- 157 --- 30
2013 --- 156 --- 43
2014 --- 196 --- 42
2015 --- 173 --- 99
2016 --- 176 --- 88
2017 --- 149 --- 94
2018 --- 203 --- 107
2019 (ഏപ്രിൽ വരെ) 47 --- 14
ഒരു ശ്രദ്ധവേണം എപ്പോഴും
രാത്രിയിൽ ഉറങ്ങുന്നതിന് മുമ്പ് വാതിലും ജനലും അടച്ചെന്ന് ഉറപ്പുവരുത്തുക
ദിവസങ്ങളോളം വീടുപൂട്ടി പുറത്തുപോകുമ്പോൾ പൊലീസിനെ അറിയിക്കുക
വീടുകളിൽ പണം, സ്വർണം എന്നിവ സൂക്ഷിക്കാതിരിക്കുക
വീടിന് പരിസരത്ത് മാരകമായി ആയുധങ്ങൾ വയ്ക്കരുത്
രാത്രിയിൽ പുറത്ത് ശബ്ദം കേട്ടാൽ പുറത്തിറങ്ങാതിരിക്കുക, അസ്വഭാവികത തോന്നിയാൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുക