പാലക്കാട്: ഇൻഡോർ സ്റ്റേഡിയത്തിനകത്തെ മേൽപ്പുരയിലെ ഇരുമ്പ് ദണ്ഡിൽ വയോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം ഏറ്റുമാനൂർ പട്ടിത്താനം കല്ലിടയിൽ ജോസഫിന്റെ മകൻ തോമസാണ് (65) ലുങ്കിയിൽ തുങ്ങി മരിച്ചത്. ഇന്നലെ രാവിലെ സ്റ്റേഡിയത്ത് വ്യായാമത്തിന് എത്തിയവരാണ് സംഭവം കണ്ടത്. ഉടനെ പൊലീസിൽ വിവരം അറിയിച്ചു. രണ്ട് മാസത്തോളമായി വിക്ടോറിയ കോളജിന് സമീപമുള്ള ചായകടയിൽ ജോലി ചെയ്തിരുന്ന ഇയാൾ അന്തിയുറങ്ങിയിരുന്നത് സ്റ്റേഡിയത്തിനുള്ളിലാണെന്ന് നാട്ടുകാർ പറയുന്നു. സൗത്ത് പൊലീസ് ഇൻക്വസ്റ്റ് നടത്തി ബന്ധുക്കൾക്ക് മൃതദേഹം കൈമാറി.