പാലക്കാട്: ജില്ലയിലെ ആദ്യ ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനോദ്ഘാടനം വടക്കഞ്ചേരിയിൽ 23ന് രാവിലെ 11ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും. മന്ത്രി എ.കെ.ബാലൻ അധ്യക്ഷനാവും.
എസ്.സി, എസ്.ടി, ഒ.ഇ.സി, ഒ.ബി.സി തുടങ്ങിയ പിന്നാക്കവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് മുൻഗണന നൽകി സംവരണനിയമങ്ങൾ ഉറപ്പാക്കി പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ വിദ്യാർത്ഥികൾക്ക് സാങ്കേതിക പഠന സൗകര്യവും ഉണ്ടായിരിക്കും. നിലവിൽ വാടകകെട്ടിടത്തിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്.
രമ്യഹരിദാസ് എം.പി വിശിഷ്ടാതിഥിയാകും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.ശാന്തകുമാരി, പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ പി.എം.അലി അസ്ഗർ പാഷ, ജില്ലാ കളക്ടർ ഡി.ബാലമുരളി, ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഷാജി മാധവൻ, ആലത്തൂർ - കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ സി.കെ.ചാമുണ്ണി, ഷേളി, വടക്കഞ്ചേരി ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ ഇൻ ചാർജ്ജ് എസ്. വിബിൻ കുമാർ എന്നിവർ പങ്കെടുക്കും.