ശ്രീകൃഷ്ണപുരം: കരിമ്പുഴ പൊമ്പ്ര എൻജിനീർക്കുന്ന് സുലഭ എസ്റ്റേറ്റിൽ രാത്രിയുടെ മറവിൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം. പുതുതായി നട്ടുപിടിപ്പിച്ച 1500ലധികം റബർ തൈകൾ നശിപ്പിച്ചു. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായി തോട്ടം ഉടമ മംഗലാംകുന്ന് എം.എ.പരമേശ്വരൻ മണ്ണാർക്കാട് പൊലീസിൽ പരാതി നൽകി.

കൃഷിയിടം നശിപ്പിച്ച നടപടി അപലപനീയമെന്നും ഇത്തരം സാമൂഹ്യ വിരുദ്ധരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരാൻ നടപടി സ്വീകരിക്കണമെന്നും എ.പരമേശ്വരനൊപ്പം കൃഷിയിടം സന്ദർശിച്ച സി.പി.എം നേതാക്കൾ ആവശ്യപ്പെട്ടു. സി.പി.എം ഏരിയാ സെക്രട്ടറി എൻ.ഹരിദാസൻ, പി.അരവിന്ദാക്ഷൻ, കെ.എസ്.മധു, എ.സുന്ദരൻ, സാമൂഹ്യ വിരുദ്ധരുടെ നടപടിയിൽ കർഷക സംഘവും പ്രതിഷേധിച്ചു. ജില്ലാ സെക്രട്ടറി പി.കെ.സുധാകരൻ, ഏരിയ സെക്രട്ടറി സി.എൻ.ഷാജു ശങ്കർ, സുനിൽ കുമാർ, മുസ്തഫ എന്നിവർ സ്ഥലം സന്ദർശിച്ചു.