വടക്കഞ്ചേരി: പ്രളയശേഷം ടൂറിസം മേഖലയിലുണ്ടായ മാറ്റം ലോക ശ്രദ്ധയാകർഷിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വടക്കഞ്ചേരി ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ടൂറിസം വ്യവസായത്തെ സഹായിക്കാൻ ലോകബാങ്ക് ഉൾപ്പെടെ മുന്നോട്ട് വപ്പോൾ നമ്മുടെ നാട്ടിൽ നിന്നും വേണ്ടത്ര സഹകരണം ഉണ്ടായില്ല. അടിസ്ഥാന ജനവിഭാഗങ്ങളുടെ സ്ഥായിയായ വികസനമാണ് സർക്കാർ ലക്ഷ്യമെന്നും കടകംപള്ളി കൂട്ടി ചേർത്തു. മന്ത്രി എ.കെ.ബാലൻ അധ്യക്ഷനായി.

രമ്യ ഹരിദാസ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.ശാന്തകുമാരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ സി.കെ.ചാമുണ്ണി, ഷേളി, പഞ്ചായത്ത് പ്രസിഡന്റുമാരായ എ.വി.ഗോപിനാഥ്, അനിത പോൾസൺ, ഡി .റെജിമോൻ, പി.സി.ഭാമ, മനോജ് കുമാർ, ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഷാജി മാധവൻ, എ.ടി.ഔസേഫ്, കെ.കുമാരൻ, എം.കൃഷ്ണകുമാർ, പി ഗംഗാധരൻ, വിജയകുമാരി, എസ് .വിബിൻ കുമാർ എന്നിവർ സംസാരിച്ചു.

വടക്കഞ്ചേരിയിൽ ആരംഭിച്ച ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കുന്നു