പാലക്കാട്: പി.എം.ജി സ്കൂൾ പരിസരത്ത് നടന്ന വാഹന പരിശോധനക്കിടെ നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാക്കൾ അറസ്റ്റിൽ. രണ്ടുചാക്ക് ഹാൻസുമായി കാറിൽ വിൽപ്പനയ്ക്ക് വന്ന മണ്ണാർക്കാട്, കാഞ്ഞിരം സ്വദേശി ഷിഹാബ് (32), നാട്ടുകൽ സ്വദേശി നിസാമുദ്ദീൻ (25) എന്നിവരെയാണ് ടൗൺ നോർത്ത് ഇൻസ്‌പെക്ടർ ഷിജു എബ്രഹാമിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇവർ സഞ്ചരിച്ച കാറും പക്കലുണ്ടായിരുന്ന ഒരുലക്ഷം രൂപയും കസ്റ്റഡിയിലെടുത്തു. പ്രതികൾക്കെതിരെ കേസെടുത്ത് കോടതിയിൽ ഹാജരാക്കി.
പാലക്കാട് ടൗൺ നോർത്ത് സബ് ഇൻസ്‌പെക്ടർ എസ്.അൻഷാദ്, എ.എസ്.ഐ സതീഷ്, എസ്.സി.പി.ഒ അരവിന്ദൻ, സി.പി.ഒമാരായ വിനോദ്, രഘു, ദിലീപ് ഡി.നായർ, ഡ്രൈവർമാരായ പ്രദീപ്, രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.