വടക്കഞ്ചേരി: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന കുടുംബനാഥൻ മരിച്ചു. മുടപ്പല്ലൂർ കരിപ്പാലി ചന്ദ്രൻ (65) ആണ് മരിച്ചത്. ഈ മാസം 17ന് കരിപ്പാലിയിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചാണ് ചന്ദ്രന് പരക്കേറ്റത്. മൃതദേഹം ഐവർമഠത്തിൽ സംസ്‌കരിച്ചു. ഭാര്യ: തങ്ക. മക്കൾ: പ്രതീഷ്, അമ്പിളി. മരുമക്കൾ: രജിത, ഷാജി.