പട്ടാമ്പി: 'പൊല്യൂഷൻ പക്കോഡ' എന്നപേരിൽ അഖിലേന്ത്യാതലത്തിൽ നടന്നുവരുന്ന അന്തരീക്ഷ മലിനീകരണത്തിനെതിരെയുള്ള ബോധവത്ക്കരണത്തിന്റെ ഭാഗമായി പട്ടാമ്പി ഗവ.സംസ്‌കൃത കോളേജിൽ എൻ.സി.സിയുടെ ആഭിമുഖ്യത്തിൽ സെമിനാർ നടന്നു. പ്രിൻസിപ്പൽ പ്രൊഫ. പി.കെ.പ്രസന്ന ഉദ്ഘാടനം ചെയ്തു.
വായു, ജല മലിനീകരണം, ശബ്ദ-പരിസര മലിനീകരണം, പ്ലാസ്റ്റിക് മാലിന്യങ്ങൾ എന്നിവ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങൾ അതീവ ഗുരുതരമാണെന്ന് പ്രിൻസിപ്പൽ പറഞ്ഞു. ശക്തമായ ബോധവത്കരണത്തിലൂടെ മാത്രമേ മലിനീകരണം കുറക്കാനാവൂ. സമൂഹത്തിൽ വർദ്ധിച്ചു വരുന്ന പകർച്ച വ്യാധികളും മാറാരോഗങ്ങളുടെ തടയാനും വരുംതലമുറയെ രക്ഷിക്കാനും മാലിന്യമുക്തമായ മണ്ണും വായുവും വേണമെന്നും അവർ പറഞ്ഞു.
സസ്യ ശാസ്ത്ര റിസർച്ച് വിഭാഗം അധ്യക്ഷൻ ഡോ.വിവേക്, കെമിസ്റ്ററി വിഭാഗം പ്രെഫസറും കലിക്കറ്റ് സർവകലാശാല അക്കാഡമിക് കൗൺസിൽ അംഗവുമായ പ്രെഫ.കെ.ബി.റോയ് എന്നിവർ ക്ലാസെടുത്തു. അസോസിയേറ്റ് എൻ.സി.സി ഓഫീസർ ക്യാപ്ടൻ ഡോ. പി.അബ്ദു, സീനിയർ അണ്ടർ ഓഫീസർ വൈശാഖ്, അണ്ടർ ഓഫീസർമാരായ ദേവാനന്ദ്, ഐശ്വര്യ, ഷാഹുൽ ഹമീദ്, അക്ഷയ് എന്നിവർ സംസാരിച്ചു.