കൊല്ലങ്കോട്: എക്‌സൈസ് റെയിഞ്ച് ഇൻസ്‌പെക്ടർ എസ്.ബാലഗോപാലനും സംഘവും ശ്രീ പുരട്ടീൽ ഭഗവതി ക്ഷേത്രത്തിന് സമീപം ഇന്നലെ ഉച്ചയ്ക്ക് നടത്തിയ വാഹനപരിശോധനയിൽ നാല് കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിലായി. എറണാകുളം നായരമ്പലം ചിരട്ട പുരയ്ക്കൽ വീട്ടിൽ ഡാർവിൻ (26), ആലപ്പുഴ അമ്പലപ്പുഴ ചെട്ടിക്കാട് കൊച്ചിക്കാരൻ വീട്ടിൽ നിർമ്മൽ ഡേവീഡ് (21) എന്നിവരാണ് അറസ്റ്റിലായത്. ഇവർ സഞ്ചരിച്ച ബൈക്ക് കസ്റ്റഡിയിലെടുത്തു.
തമിഴ്‌നാട് ഒട്ടൻഛത്രത്തിൽ കഞ്ചാവ് വാങ്ങി എറണാകുളത്തേക്ക് കടത്തുകയായിരുന്നു ലക്ഷ്യമെന്ന് പ്രതികൾ ചോദ്യംചെയ്യലിൽ പറഞ്ഞു. എക്സൈസ് ഇൻസ്‌പെക്ടർ എസ്.ബാലഗോപാലൻ, അസി. ഇൻസ്‌പെക്ടർ പി.സുരേഷ്, പ്രിവന്റീവ് ഓഫീസർമാരായ എം.ആർ.സുജീബ്, റോയ്, എസ്.ഗോപകുമാർ, സി.രാജു, സി.ഇ.ഒമാരായ കെ.അബ്ദുൾ കലാം, എ.ഉമ്മർ ഫാറൂക്ക്, ജി.ഷെയ്ക്ക് ദാവൂദ്, എ.ഷാജഹാൻ, ഡ്രൈവർ ഷെയ്ക്ക് മുജീബ് റഹ്മാൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.