പാലക്കാട്: പുതുപ്പരിയാരം പഞ്ചായത്തിൽ വഴിയരികിലെ അഞ്ച് ടൺ മാലിന്യങ്ങൾ നീക്കംചെയ്തു. പഞ്ചായത്തിൽ മാലിന്യങ്ങൾ കൂന്നുകൂടുന്നത് സംബന്ധിച്ച് ഗ്രീൻ പ്രോട്ടാക്കോൾ ഓഫീസർ റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പന്നിയംപാടം, വള്ളിക്കോട് ജംഗ്ഷൻ, മുട്ടികുളങ്ങര ബാങ്കിന് സമീപം പഞ്ചായത്ത് ജംഗ്ഷൻ എന്നിവിടങ്ങളിൽ നിന്ന് മാലിന്യം നീക്കം ചെയ്തത്. പുതുപ്പരിയാരം നിർമൽ ആക്ടിവിറ്റി ഗ്രൂപ്പ് ഖരമാലിന്യ പ്ലാന്റ് തൊഴിൽ സേനയാണ് മറ്റു പ്രവർത്തികൾ നിർത്തിവെച്ച് യുദ്ധാകാലാടിസ്ഥാനത്തിൽ മാലിന്യം നീക്കം ചെയ്തത്. പുതുപ്പരിയാരം റൂറൽ ക്രെഡിറ്റ് സൊസൈറ്റി, പുതുപ്പരിയാരം സർവീസ് സഹകരണ ബാങ്ക് എന്നീ സ്ഥാപനങ്ങളിൽ സി.സി ടിവികൾ സ്‌പോൺസർ ചെയ്യാൻ തയ്യാറായി. പഞ്ചായത്ത് സ്ഥാപിക്കുന്ന സി സി ടിവികൾക്ക് പുറമെയാണിത്.