കണ്ണമ്പ്ര: ആയക്കാട് മാങ്ങാപറമ്പിൽ വീട്ടിൽ ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് എം.എസ്.മോഹൻ (77) നിര്യാതനായി. ആയക്കാട് സി.എ എച്ച്.എസ്.എസ് അദ്ധ്യാപകൻ, മഞ്ഞപ്ര പി.കെ എച്ച്.എസ്.എസ് പ്രധാനാദ്ധ്യാപകൻ, കണ്ണാടി എച്ച്.എസ്.എസ് പ്രധാനാദ്ധ്യാപകൻ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1991ലാണ് ദേശീയ അദ്ധ്യാപക അവാർഡ് നേടിയത്. ഭാര്യ: ജയശ്രീ (റിട്ട.പ്രധ്യാനാദ്ധ്യാപിക, സി.എ എച്ച്.എസ്.എസ്, ആയക്കാട്). മക്കൾ: എം.എം.ജയശങ്കർ, എം.എം.മായ. മരുമക്കൾ: ദിവ്യ, റോബിൻഷ.