jilla-sammelanam
ആലപ്പുഴ ഡിസ്ട്രിക്ട് മേട്ടോർ ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് യൂണിയൻ സി.ഐ.ടി.യു വിന്റെ അഞ്ചാമത് ജില്ലാ സമ്മേളനം സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

ചെങ്ങന്നൂർ: തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെടുത്തുന്ന പ്രവണതയിൽ നിന്നും ഉടമകൾ പിൻമാറണമെന്ന് ആലപ്പുഴ ഡിസ്ട്രിക്ട് മേട്ടോർ ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് യൂണിയൻ സി.ഐ.ടി.യൂവിന്റെ അഞ്ചാമത് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം പ്രസിഡന്റ് ആർ ഹരിദാസൻനായർ അദ്ധ്യക്ഷത വഹിച്ചു. സി.കെ ഉദയകുമാർ അനുശോചന പ്രമേയവും, എം.എം ഷെറിഫ് രക്തസാക്ഷി പ്രമേയവും, മനു സി പുളിക്കൽ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. യൂണിയൻ സംസ്ഥാന സെക്രട്ടറി എം.എസ് സ്‌കറിയ, സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് പി ഗാനകുമാർ, സെക്രട്ടറി പി.പി ചിത്തരഞ്ജൻ, എം.കെ മനോജ്, കെ.കെ ചന്ദ്രൻ, കെപി പ്രദീപ്, എം.കെ ദിവാകരൻ, ടി.കെ ജയൻ എന്നിവർ സംസാരിച്ചു. 31 അംഗ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഭാരവാഹികളായി ആർ ഹരിദാസൻനായർ (പ്രസിഡന്റ്), മനു.സി പുളിയ്ക്കൽ, വി.കെ സഹദേവൻ, ജി. ശ്രീനിവാസൻ, മോഹനൻ (വൈസ് പ്രസിഡന്റുമാർ), എം.എം അനസ് അലി (സെക്രട്ടറി), ആർ.ശ്രീകുമാർ, കെ.എസ് ബൈജു, കെ.കെ ചന്ദ്രൻ, പി.എൻ സന്തോഷ് (ജോയിന്റ് സെക്രട്ടറിമാർ), എം..എം ഷെരീഫ് (ഖജാൻജി).