ചെങ്ങന്നൂർ: ആലപ്പുഴ നഗരസഭ സെക്രട്ടറിക്ക് 22ലക്ഷം കൈകൂലി നൽകിയെന്ന ഹോട്ടൽ ഉടമയുടെ മാദ്ധ്യമ വെളിപ്പെടുത്തലിൽ സർക്കാർ വിലിജൻസ്കേസെടുത്ത് അന്വേഷിക്കണമെന്ന് യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീരാജ് ശ്രീവിലാസം ആവശ്യപ്പെട്ടു.
ദേശീയ തലത്തിൽ ആരംഭിക്കുന്ന മെമ്പർഷിപ്പ് കാമ്പയിന്റെ ഭാഗമായി യുവമോർച്ച ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാമ്പയിൻ 6ന് ആരംഭിക്കും. ആലപ്പുഴ ജില്ലയിൽ ഒരു ലക്ഷം യുവജനങ്ങൾക്ക് മെമ്പർഷിപ്പ് നൽകാൻ യുവമോർച്ച ആലപ്പുഴ നേതൃയോഗം തീരുമാനിച്ചു. കോളേജ് കാമ്പസുകൾ, ഭവനങ്ങൾ, ടൗണുകൾ, റെയിൽവേ സ്‌റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവ കേന്ദ്രീകരിച്ച് യുവജനങ്ങൾക്ക് മെമ്പർഷിപ്പുകൾ വിതരണം ചെയ്യും. യോഗത്തിൽ യുവമോർച്ച ജില്ലാ പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.സോമൻ മുഖ്യപ്രഭാഷണം നടത്തി. യുവമോർച്ച സംസ്ഥാന മീഡിയാ സെൽ കൺവീനർ അഡ്വ.സുധീപ്, സംസ്ഥാന സമിതിയംഗങ്ങളായ എസ്.സാജൻ, ശ്രീദേവി വിപിൻ, ജില്ലാ ജനറൽ സെക്രട്ടറി ഹരീഷ് കാട്ടൂർ, ജില്ലാ ഭാരവാഹികളായ എസ്. രമേശ്, ജ്യോതി വിജു, ജി. ശ്യാം കൃഷ്ണൻ, അരുൺ അമ്പലപ്പുഴ, ടി.സി രഞ്ജിത്ത്, ഷാജി കരുവാറ്റ, അരുണിമ, അനീഷ് തിരുവമ്പാടി എന്നിവർ പ്രസംഗിച്ചു.