തിരുവല്ല: സ്പിരിറ്റ്‌ കേസിലെ പ്രതിയുടെ വീട്ടിൽ നിന്ന് കഞ്ചാവ് ചെടികൾ എക്സൈസ് സംഘം പിടികൂടി. തിരുവല്ല പെരിങ്ങര കാരക്കൽ ഗോവിന്ദ മന്ദിരത്തിൽ മോഹൻകുമാർ (57) ആണ് പിടിയിലായത്, ഇയാളുടെ വീടിന്റെ പിന്നിലായി ചെടിച്ചട്ടിയിൽ വളർത്തിയ നിലയിലായിരുന്നു കഞ്ചാവ് ചെടികൾ. രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ ഉച്ചയോടെ നടത്തിയ പരിശോധനയിൽ 70, 50 സെന്റി മീറ്റർ വീതം നീളമുള്ള രണ്ടു ചെടികളാണ് കണ്ടെത്തിയത്. ഇയാൾ മുമ്പ് സ്പിരിറ്റ് കേസിൽ പ്രതിയാണെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. എക്സൈസ് ഇൻസ്‌പെക്ടർ സെബാസ്റ്റ്യൻ, പ്രിവന്റീവ് ഓഫിസർമാരായ സുശീൽ കുമാർ, സച്ചിൻ സെബാസ്റ്റ്യൻ, സിവിൽ എക്സൈസ് ഓഫീസർ വേണുഗോപാൽ,സുമോദ്, വനിതാ എക്സൈസ് ഓഫീസർമാരായ സിനിമോൾ, ഷീജ എന്നിവർ റെയ്‌ഡിൽ പങ്കെടുത്തു.