പത്തനംതിട്ട: എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയന്റെ സായാഹ്ന കൺവെൻഷനും മെറിറ്റ് അവാർഡ് ഫെസ്റ്റും ആറ്, ഏഴ് തീയതികളിൽ പത്തനംതിട്ട റോയൽ ഒാഡിറ്റോറിയത്തിൽ നടക്കും. ആറിന് വൈകിട്ട് അഞ്ചിന് കുറിച്ചി അദ്വൈതാശ്രമം മഠാധിപതി സ്വാമി ധർമ്മചൈതന്യ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ അദ്ധ്യക്ഷത വഹിക്കും. സൗമ്യ അനിരുദ്ധൻ ആത്മീയ പ്രഭാഷണം നടത്തും. ഗുരുമാനവികത എന്ന വിഷയത്തിൽ സാഹിത്യകാരനും മുൻ ഗവ. സ്പെഷ്യൽ സെക്രട്ടറിയുമായ കെ.സുദർശനൻ പ്രഭാഷണം നടത്തും. യോഗം അസി.സെക്രട്ടറി ടി.പി സുന്ദരേശൻ കൺവെൻഷൻ സന്ദേശം നൽകും. യൂണിയൻ സെക്രട്ടറി ഡി. അനിൽകുമാർ, വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, യോഗം ഡയറക്ടർ ബോർഡംഗം സി.എൻ. വിക്രമൻ എന്നിവർ സംസാരിക്കും.
മെറിറ്റ് അവാർഡ് ഫെസ്റ്റ് ഏഴിന് വൈകിട്ട് നാലിന് യോഗം വൈസ് പ്രസിഡന്റ് തുഷാർ വെളളാപ്പളളി ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ അദ്ധ്യക്ഷത വഹിക്കും. യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് മുഖ്യപ്രഭാഷണം നടത്തും. വിജയത്തിന്റെ പടവുകൾ എന്ന വിഷയത്തിൽ പിന്നാക്ക വിഭാഗം വികസന വകുപ്പ് മുൻ ഡയറക്ടർ വി.ആർ.ജോഷി ക്ളാസെടുക്കും. യൂണിയൻ സെക്രട്ടറി ഡി. അനിൽകുമാർ, യോഗം അസി. സെക്രട്ടറി ടി.പി.സുന്ദരേശൻ, യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽമംഗലത്ത്, യോഗം ഡയറക്ടർ ബോർഡംഗം സി.എൻ. വിക്രമൻ, യൂണിയൻ കൗൺസിലർമാരായ ജി.സോമനാഥൻ, പി.കെ.പ്രസന്നകുമാർ, കെ.എസ്.സുരേശൻ, പി.സലിംകുമാർ, എസ്.സജിനാഥ്, പി.വി രണേഷ്, വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുശീലശശി, സെക്രട്ടറി സരളാ പുരുഷോത്തമൻ, മൈക്രോഫിനാൻസ് കോർഡിനേറ്റർ കെ. ആർ. സലിലനാഥ്, യൂത്ത്മൂവ്മെന്റ് യൂണിയൻ കൺവീനർ എസ്.ഹരിലാൽ എന്നിവർ സംസാരിക്കും.