mutumon
തിരുവല്ല കുമ്പഴ സംസ്ഥാന പാതയിൽ മുട്ടുമണ്ണിൽ റോഡിൽ പൈപ്പ് പൊട്ടി കുഴി രൂപപ്പെട്ട നിലയിൽ

കോഴഞ്ചേരി : തിരുവല്ല കുമ്പഴ സംസ്ഥാന പാതയിൽ മുട്ടുമണ്ണിൽ കുടിവെള്ള പൈപ്പ് പൊട്ടി റോഡ് തകർന്നു. ഞായറാഴ്ച രാത്രിയിലാണ് പൈപ്പ് പൊട്ടി വെള്ളം ശക്തിയായി റോഡിലേക്ക് ഒഴുകി കുഴി രൂപപ്പെട്ടത്. റോഡിന്റെ വീതിയുടെ പകുതിയോളം ഇടിഞ്ഞു താണിട്ടുണ്ട്. മുട്ടുമൺ കുമ്പനാട് പ്രദേശങ്ങളിൽ ശുദ്ധജലം നൽകുന്ന പ്രധാന പൈപ്പാണ് പൊട്ടിയത്. റോഡിലെ ടാറിന്റെ അടിയിലുള്ള മണ്ണ് കുത്തിയൊലിച്ചാണ് കുഴി രൂപപ്പെട്ടിരിക്കുന്നത്. ടാർ കഷണങ്ങളായി ഇളകിയിട്ടുണ്ട്. നാലടിയോളം ആഴത്തിലാണ് റോഡിന്റെ ഒരു വശത്ത് കുഴി രൂപപ്പെട്ട് മണ്ണൊലിച്ചു പോയത്.തിങ്കളാഴ്ച ഉച്ചയോടെ വെള്ളം നിലച്ചപ്പോഴാണ് ആഴം കൂടുതലാണെന്നറിയാൻ കഴിഞ്ഞത്. അടിയന്തരമായി പൈപ്പ് അറ്റകുറ്റപ്പണി നടത്തിയില്ലെങ്കിൽ വൻ അപകടങ്ങൾ ഉണ്ടാകാൻ സാദ്ധ്യത ഏറെയാണ്.