അടൂർ: രാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം ഫാസിസ്റ്റ് വർഗീയ കക്ഷികളുടെ കടന്നുകയറ്റവും ജനാധിപത്യ ധ്വംസനവുമാണെന്ന് എൻ.സി. പി ദേശീയ ജനറൽ സെക്രട്ടറി ടി.പി പീതാംബരൻ മാസ്റ്റർ പറഞ്ഞു. എൻ.സി.പി ദേശീയ സംസ്കൃതി സംസ്ഥാന കൺവെൻഷൻ തിരുവല്ലയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന ചെയർമാൻ മമ്മി സ്വെഞ്ചറി അദ്ധ്യക്ഷനായിരുന്നു. തോമസ് ചാണ്ടി എം. എൽ. എ, മാണി സി.കാപ്പൻ, വർക്കല രവികുമാർ , മാത്യൂസ് ജോർജ്ജ്, ഏബ്രഹാം തലവടി, എൻ.എ മുഹമ്മദുകുട്ടി, രാജൻ അനശ്വര, ഗ്രിസോം കോട്ടമണ്ണിൽ, സതീഷ് കുമാർ, ബെന്നി മൈലാട്ടൂർ, എൻ.കെ. സൽജിത്ത്, ക്ലീറ്റസ് ഇല്ലപറമ്പിൽ, എ. പ്രദീപ് കുമാർ, രാജശേഖരൻ, ചെറിയാൻ ജോർജ്, രാജു ഉളനാട്, രാജു മല്ലശേരിൽ എന്നിവർ പ്രസംഗിച്ചു. ഫോക് ലോർ അക്കാദമി ചെയർമാൻ സി.ജെ. കുട്ടപ്പൻ, സിനിമാ താരം പ്രശാന്ത് അലക്സാണ്ടർ, ആറന്മുള കണ്ണാടി ശിൽപ്പി രാജീവ് എന്നിവരെ ആദരിച്ചു.