ചെങ്ങന്നൂർ: അനധികൃതമായി മണ്ണ് കടത്താൻ ഉപയോഗിച്ച അഞ്ച് ടിപ്പർ ലോറികളും രണ്ട് മണ്ണു മാന്തി യന്ത്രങ്ങളും മാന്നാർ സി.ഐ ജോസ് മാത്യു ചെങ്ങന്നൂരിൽ നിന്നും പിടികൂടി. കഴിഞ്ഞ ദിവസം രാത്രി മറ്റൊരു കേസന്വേഷണത്തിനായി ഇതുവഴി എത്തിയപ്പോഴാണ് അനധികൃത മണ്ണ്കടത്ത് ശ്രദ്ധയിൽപ്പെട്ടത്.അങ്ങാടിക്കൽ ഗവ.ഹയർ സെക്കൻഡറി സ്ക്കൂളിന് സമീപത്തുനിന്നും പിടികൂടിയ വാഹനങ്ങൾ ചെങ്ങന്നൂർ പൊലീസിന് കൈമാറി.