ചെങ്ങന്നൂർ: എസ്.എഫ്.ഐ ചെങ്ങന്നൂർ ഏരിയ പഠനക്യാമ്പ് സി.പി.എം ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം.എച്ച് റഷീദ് ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ ചെങ്ങന്നൂർ ഏരിയ പ്രസിഡന്റ് വനമാലി എം.ശർമ്മ അദ്ധ്യക്ഷത വഹിച്ചു. സി.കെ ഉദയകുമാർ, എം.കെ മനോജ്, ബീന ജോൺ, ടി.കെ സുഭാഷ് എന്നിവർ സംസാരിച്ചു. ഇന്ത്യൻ ഭരണഘടനയും ജനാധിപത്യ മൂല്യങ്ങളും, സംഘടനയും പരിപാടിയും, ദേശീയ വിദ്യാഭ്യാസ നയം പ്രതിസന്ധികളും വെല്ലുവിളികളും എന്നീ വിഷയങ്ങളിൽ മാദ്ധ്യമ പ്രവർത്തകനായ അഭിലാഷ് മോഹൻ, സജിത്ത് പി.ആനന്ദ്, എം.ശശികുമാർ എന്നിവർ ക്ലാസ് നയിച്ചു. പി.വിഷ്ണു സ്വാഗതവും ശ്രേയസ് പ്രഭ നന്ദിയും പറഞ്ഞു.