tipper
അനധികൃത മണ്ണെടുപ്പിനു പിടികൂടിയ മണ്ണുമാന്തി യന്ത്രവും ടിപ്പർ ലോറിയും

പന്തളം: കുരമ്പാല മൈലാടുംകുളം ക്ഷേത്രത്തിനു സമീപത്തുനിന്നും അനധികൃതമായി മണ്ണ് ഖനനം നടത്തി മണ്ണുമാന്തിയന്ത്രവും ടിപ്പർ ലോറിയും അടൂർഡി.വൈ.എസ്.പി ജവഹർ ജനാർദ്ധിന്റെ നേതൃത്വത്തിൽ പിടികൂടി. കല്ലൂർക്കടവ് ഒറ്റിയാനിക്കൽ വീട്ടിൽ രാജൻ, തട്ട അനീഷ് ഭവനിൽ ശശിന്ദ്രൻ എന്നിവരെ പന്തളം പൊലീസ് അറസ്റ്റ് ചെയ്തു.പരിശോധനയിൽ സിവിൽ പൊലീസ് ഓഫീസർമാരായ ശരത് കുമാർ, ബിജു എന്നിവർ പങ്കെടുത്തു.