പന്തളം മുട്ടാർ ജംഗ്ഷനിൽ പലചരക്കുകടയിലേക്ക് കാർ ഇടിച്ചു കയറിയുണ്ടായ അപകടം. ഇന്നലെ വൈകിട്ട് 6 മണിയോടെയാണു സംഭവം. അബ്ദുൾ റഹീമിന്റെ ഉടമസ്ഥതയിലുള്ള എ.ആർ. സ്റ്റോഴ്സിലേക്കാണ് യുവതി ഓടിച്ചിരുന്ന കാർ ഇടിച്ചു കയറിയത്. കടയ്ക്കും വെളിയിൽ വച്ചിരുന്ന സ്‌കൂട്ടറിനും കേടുപാടുകൾ സംഭവിച്ചെങ്കിലും ആർക്കും പരിക്കില്ല